ബത്തേരി-മാനന്തവാടി റൂട്ട്: സ്വകാര്യ ബസ് സര്‍വിസ് പുനരാരംഭിച്ചു

സുല്‍ത്താന്‍ ബത്തേരി: പനമരം-മാനന്തവാടി റൂട്ടിലെ സ്വകാര്യ ബസ് സര്‍വിസ് പുനരാരംഭിച്ചു. ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, ജോയന്‍റ് ആര്‍.ടി.ഒ, കെ.എസ്.ആര്‍.ടി.സി പ്രതിനിധികള്‍, സ്വകാര്യ ബസ് ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്കുശേഷം നടത്തിയ ചര്‍ച്ചയത്തെുടര്‍ന്നാണ് സര്‍വിസ് പുനരാരംഭിക്കാന്‍ തീരുമാനമായത്. ആഗസ്റ്റ് 16ന് നടക്കുന്ന ആര്‍.ടി.ഒ മീറ്റിങ്ങില്‍ റൂട്ട് പുന$ക്രമീകരിച്ചുനല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. പത്ത് മിനിറ്റ് ഇടവേളയില്‍ മാത്രമായിരിക്കും ബസുകള്‍ ഓടുന്നത്. നിലവില്‍ സര്‍വിസ് നടത്തുന്ന 24 സ്വകാര്യ ബസുകള്‍ക്കും പത്ത് മിനിറ്റ് ഇടവേളയില്‍ സമയം വീതിച്ചുനല്‍കിയ ശേഷം കെ.എസ്.ആര്‍.ടി.സിക്ക് സമയം അനുവദിക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ട് വരെയാണ് സ്വകാര്യ ബസുകള്‍ക്ക് സര്‍വിസ് നടത്താന്‍ സമയം അനുവദിച്ചത്. സ്വകാര്യ ബസുകള്‍ മാത്രം സര്‍വിസ് നടത്തിയിരുന്നപ്പോള്‍ 20 മിനിറ്റ് വരെ ഇടവേളകള്‍ ഉണ്ടായിരുന്നു. ഈ ഇടവേളകള്‍ ചുരുക്കി പത്ത് മിനിറ്റാക്കി കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സര്‍വിസ് നടത്താന്‍ സമയം കണ്ടത്തെും. 16ന് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ പുതുക്കിയ സമയക്രമം നിശ്ചയിക്കുന്നതുവരെ നിലവിലെ സംവിധാനത്തില്‍തന്നെ ബസ് സര്‍വിസ് നടത്താനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.