മാനന്തവാടി: ജില്ലയിലെ കര്‍ഷകരുടെ കടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് മാസത്തെ മൊറട്ടോറിയത്തിന് പുല്ലുവില കല്‍പിച്ച് ബാങ്കുകള്‍ അയ്യായിരത്തോളം പേര്‍ക്ക് ജപ്തി നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസമാണ് അയച്ചു തുടങ്ങിയത്. മാനന്തവാടി താലൂക്കില്‍ മാത്രം 1847 പേര്‍ക്കാണ് നോട്ടീസ്. ഭവന വായ്പ എടുത്ത 840 പേര്‍ക്കും അയച്ചിട്ടുണ്ട്. എസ്.ബി.ടി, എസ്.ബി.ഐ, കേരള ഗ്രാമീണ്‍ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് വായ്പ എടുത്തവര്‍ക്കാണ് ജപ്തി നടപടി. നോട്ടീസ് ലഭിച്ച് പത്ത് ദിവസത്തിനകം തുക അടച്ച് തീര്‍ക്കണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വില്ളേജ് ഓഫിസര്‍മാര്‍ മുഖേനയാണ് വിതരണം. കുടിശ്ശികയായ തീയതി മുതല്‍ അടക്കുന്ന ദിവസം വരെ 13 ശതമാനം പലിശയും അടക്കണമെന്നും പറയുന്നുണ്ട്. മിക്ക കര്‍ഷകരും ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക വായ്പയെടുത്തവരാണ്. കാലാവസ്ഥാ വ്യതിയാനംമൂലമുള്ള ഉല്‍പാദനക്കുറവ്, വിലത്തകര്‍ച്ച, വിളനാശം തുടങ്ങിയവ കാരണം ജില്ലയില്‍ കര്‍ഷകര്‍ നട്ടംതിരിയുകയാണ്. ജീവിതം മുന്നോട്ടുതള്ളിനീക്കേണ്ടത് എങ്ങനെയെന്നറിയാതെ ബുദ്ധിമുട്ടിലായ മിക്ക ചെറുകിട കര്‍ഷകരും ഇപ്പോള്‍ വായ്പ പൂര്‍ണമായും തിരിച്ചടക്കാന്‍ കഴിയുന്ന നിലയിലല്ല. ഇതേക്കുറിച്ച് ആശങ്കപ്പെടുന്നതിനിടയിലാണ് ബാങ്കുകള്‍ ജപ്തി നോട്ടീസുകള്‍ അയക്കുന്നത്. ജപ്തി നടപടികള്‍ക്കെതിരെ വിവിധ കര്‍ഷക സംഘടനകള്‍ ബഹുജന പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.