മണ്ണ് നശിക്കാതിരിക്കാന്‍ പ്രകൃതിയിലേക്ക് മടങ്ങണം –തൊഗാഡിയ

പുല്‍പള്ളി: മണ്ണ് സംരക്ഷിച്ചാലേ ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ കഴിയൂ എന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്‍റ് പ്രവീണ്‍ തൊഗാഡിയ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ കര്‍ഷകരുടെ സ്ഥിതി ദയനീയമാണ്. ഒമ്പത് കോടി തൊഴില്‍രഹിതര്‍ ഇന്ത്യയിലുണ്ട്. കാര്‍ഷിക മേഖലയില്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. പുല്‍പള്ളി ചണ്ണോത്തുകൊല്ലിയില്‍ സമൃദ്ധ കര്‍ഷകന്‍ പദ്ധതിയുടെ പരിശീലന ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു തൊഗാഡിയ. വിലകൂടിയ രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കാര്‍ഷിക സമ്പ്രദായങ്ങള്‍ ഉപേക്ഷിക്കണം. ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് മണ്ണ് നശിക്കുന്നതിലൂടെ ഉണ്ടാകുന്നത്. ഇതിനുള്ള ഏക പരിഹാരം പ്രകൃതിയിലേക്ക് മടങ്ങുക എന്നത് മാത്രമാണ്. കര്‍ഷകരുടെ രക്ഷക്കായി പദ്ധതികള്‍ തയാറാക്കണം. കൃഷിമേഖലയെ പുനരുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ഷകര്‍ പ്രവര്‍ത്തിക്കേണ്ടത്. ഇതുവഴി കാര്‍ഷിക വിളകളുടെ ഉല്‍പാദനവും വര്‍ധിപ്പിക്കാം. ജൈവ വളങ്ങളുടെ ഉല്‍പാദനത്തിന് പാരമ്പര്യ, പ്രകൃതിദത്ത പരിശീലനവും തൊഗാഡിയ കര്‍ഷകര്‍ക്ക് പകര്‍ന്നുനല്‍കി. ജൈവ കമ്പോസ്റ്റും മറ്റും ഉണ്ടാക്കുന്ന രീതി കര്‍ഷകര്‍ക്ക് മനസ്സിലാക്കിക്കൊടുത്തു. തെരഞ്ഞെടുക്കപ്പെട്ട 150ഓളം കര്‍ഷകര്‍ പങ്കെടുത്തു. പ്രകാശന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.