റോഡരികില്‍ വാഹനം നിര്‍ത്തി വന്യമൃഗങ്ങളെ ശല്യപ്പെടുത്തിയാല്‍ കര്‍ശനനടപടി

ഗൂഡല്ലൂര്‍: മുതുമല കടുവാസങ്കേതത്തിലൂടെ മൈസൂരു, മസിനഗുഡി ഭാഗത്തേക്കുപോകുന്ന ടൂറിസ്റ്റുകളും യാത്രക്കാരും വാഹനം നിര്‍ത്തി വന്യമൃഗങ്ങളെ ശല്യപ്പെടുത്തുന്നത് പതിവാകുന്നു. ഇത്തരം അതിക്രമം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശനനടപടിയും കനത്തപിഴയും ഈടാക്കുമെന്ന് മുതുമല കടുവാ സങ്കേത ഡയറക്ടര്‍ ശ്രീനിവാസ് ആര്‍. റെഡ്ഡി മുന്നറിയിപ്പ് നല്‍കി. മുതുമല കാണാനത്തെുന്ന വിനോദസഞ്ചാരികള്‍ തുറപ്പള്ളി-കാര്‍കുടി-തെപ്പക്കാട് എന്നിവിടങ്ങളില്‍ റോഡരികില്‍ വാഹനം നിര്‍ത്തി വന്യമൃഗങ്ങളെ ശല്യംചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇരുചക്രവാഹനക്കാര്‍ കാട്ടാനകളെ കണ്ടാല്‍ ഹോണടിച്ച് ആനയെ പ്രകോപിപ്പിക്കുന്നത് പതിവാണെന്നും ഇതുകാരണമാണ് കാട്ടാനകള്‍ ബൈക്കുകാരെ കണ്ടാല്‍ പിറകെ കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ നിര്‍ത്തി മൃഗങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കരുതെന്നും പ്ളാസ്റ്റിക് നിരോധിത മേഖലയായതിനാല്‍ പ്ളാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഡയറക്ടര്‍ ആവശ്യപ്പെട്ടു. മായാര്‍ പുഴയിലേക്ക് വെള്ളം കുടിക്കാനിറങ്ങുന്ന കാട്ടാനകള്‍ക്ക് മാര്‍ഗതടസ്സം സൃഷ്ടിച്ച് വാഹനം നിര്‍ത്തുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.