മീനങ്ങാടി: സ്വന്തം ഭൂമിയില്ലാത്തതിനാല്‍ ക്വാര്‍ട്ടേഴ്സുകളിലും വാടകവീടുകളിലും അന്തിയുറങ്ങുന്നവരുടെ നീറുന്നപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ മടിച്ച് മുന്നണികള്‍. ഭൂരഹിതരായ ആദിവാസികളുടെ പ്രശ്നങ്ങള്‍ ഏറെ ചര്‍ച്ചയാകുമ്പോള്‍ ആദിവാസികളല്ലാത്ത ഭൂരഹിതരുടെ കാര്യം ശക്തമായി ഉയരുന്നില്ളെന്നതാണ് യാഥാര്‍ഥ്യം. ജില്ലയില്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ വീട് വെക്കാന്‍ സ്ഥലമില്ലാതെ വലയുന്നുണ്ട്. അതിനാല്‍ ആരു ജയിച്ചാലും തങ്ങളുടെ കാര്യം ത്രിശങ്കുവിലാണെന്ന് വാടക താമസക്കാര്‍ പറയുന്നു. സര്‍ക്കാറിന്‍െറ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ജില്ലയിലെ മൂന്നു താലൂക്കുകളിലായി ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചത്. 2012ല്‍ സ്വീകരിച്ച അപേക്ഷകളില്‍ എത്രപേര്‍ക്ക് ഭൂമി കിട്ടിയെന്ന് പരിശോധിക്കുമ്പോള്‍ പദ്ധതി വെറും പ്രഹസനമായിരുന്നുവെന്ന് ബോധ്യമാകും. സ്ഥലമുണ്ടെങ്കില്‍ വീട് വെക്കാന്‍ നടപടി സ്വീകരിക്കാമെന്നാണ് ജനപ്രതിനിധികള്‍ നല്‍കുന്ന മറുപടി. തദ്ദേശ സ്ഥാപനങ്ങളാണ് സ്ഥലം, വീട് എന്നിവയൊക്കെ അനുവദിക്കേണ്ടത്. ഓരോ വാര്‍ഷികപദ്ധതിയിലും വീട് നിര്‍മിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കോടികള്‍ മാറ്റിവെക്കുമ്പോള്‍ ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി വാങ്ങിക്കൊടുക്കാന്‍ കാശൊന്നും മാറ്റിവെക്കുന്ന പതിവില്ല. രണ്ടു വര്‍ഷം മുമ്പ് കണിയാമ്പറ്റ പഞ്ചായത്ത് ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാങ്ങാനുള്ള പദ്ധതി നടപ്പാക്കിയിരുന്നു. ഒരു വാര്‍ഡില്‍ ഒരു കുടുംബത്തിനെ അഞ്ചു സെന്‍റ് സ്ഥലത്തിനുള്ള കാശ് ലഭിക്കൂ. കുടുംബം വര്‍ഷങ്ങളായി ആ വാര്‍ഡില്‍തന്നെ താമസിക്കുന്നവരായിരിക്കണമെന്നും മറ്റുമുള്ള നിബന്ധന ഉള്ളതിനാല്‍ കൂടുതല്‍ പാവങ്ങള്‍ക്ക് പദ്ധതികൊണ്ട് ഗുണമുണ്ടായില്ല. ഇത്തവണ പനമരം ബ്ളോക് പഞ്ചായത്തും മറ്റും ഭൂമി വാങ്ങല്‍ പദ്ധതിക്ക് ആലോചനകള്‍ നടത്തിയിരുന്നു. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ പ്രദേശം, നൂല്‍പുഴയിലെ ആനക്കാട് എന്നിവയൊക്കെയാണ് ഭൂരഹിതരെ കുടിയിരുത്താന്‍ ഉദ്യോഗസ്ഥര്‍ കണ്ടത്തെിയ സ്ഥലങ്ങളില്‍ ചിലത്. പദ്ധതിയില്‍ അപേക്ഷ കൊടുത്തവരെ വില്ളേജ് ഓഫിസില്‍നിന്ന് വിളിക്കാറാണ് പതിവ്. മയമില്ലാത്ത രീതിയിലുള്ള പെരുമാറ്റമാണ് ഒരു വര്‍ഷം മുമ്പ് പലര്‍ക്കും ഉദ്യോഗസ്ഥരില്‍നിന്ന് നേരിടേണ്ടിവന്നതെന്ന് മീനങ്ങാടിയിലെ ചില ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്നവര്‍ പറഞ്ഞു. ഭൂരഹിതരുടെ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഇടപെടല്‍ നടത്തിയിരുന്നു. മുഖ്യധാരാ പാര്‍ട്ടികള്‍ പ്രശ്നത്തോട് മുഖംതിരിക്കാന്‍ കാരണം ഭൂരഹിതര്‍ വോട്ട് ബാങ്കല്ളെന്ന കാരണത്താലാണ്. വാടകറൂമില്‍നിന്ന് വാടകറൂമിലേക്ക് മാറുമ്പോള്‍ വോട്ടര്‍പട്ടികയിലെ പേരു ചേര്‍ക്കലും ഇത്തരക്കാരെ അലട്ടുന്ന പ്രശ്നമാകുന്നു. ആയിരത്തിലേറെ ഏക്കറുകള്‍ വരുന്ന പൂതാടിയിലെ പാമ്പ്ര എസ്റ്റേറ്റ് സര്‍ക്കാറിന് വേണ്ടാത്ത അവസ്ഥയിലാണ് കിടക്കുന്നത്. ഇവിടത്തെ തൊഴിലാളിസമരം ഒരു പതിറ്റാണ്ട് പിന്നിട്ടു. തൊഴിലാളികള്‍ പ്ളാന്‍േറഷന്‍ സ്വന്തമെന്ന പോലെ ഉപയോഗിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് എസ്റ്റേറ്റിലെ ഏതാനും ഏക്കറുകള്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.