തെരഞ്ഞെടുപ്പ് പരിശോധനക്കിടെ നാലുലക്ഷത്തിന്‍െറ ഹാന്‍സ് പിടികൂടി

കല്‍പറ്റ: തെരഞ്ഞെടുപ്പ് സ്ക്വാഡിന്‍െറ പരിശോധനക്കിടെ നാലുലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി. മൈസൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസില്‍നിന്നാണ് ചാക്കുകളില്‍ കെട്ടിയ നിലയില്‍ 9000 പാക്കറ്റുകള്‍ പിടിച്ചത്. തമിഴ്നാട് ടെമ്പിള്‍ സ്ട്രീറ്റ് വിരുദഗണലൂര്‍ അരുള്‍ പാണ്ഡ്യനെ(26) വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ടേക്ക് എത്തിക്കാനായിരുന്നു കൊണ്ടുപോയിരുന്നത്. ആദ്യം ചാക്കുകളില്‍ വസ്ത്രങ്ങളാണെന്നായിരുന്നു പറഞ്ഞത്. വിശദ പരിശോധന നടത്തിയപ്പോഴാണ് ഹാന്‍സ് പിടിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.45നാണ് സംഭവം. രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 4.40 ലക്ഷം രൂപയും തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി. വൈത്തിരി അഡീ.തഹസില്‍ദാര്‍ കെ. ചാമിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഫൈ്ളയിങ് സ്ക്വാഡില്‍ വൈത്തിരി എസ്.ഐ സി. ഉമ്മര്‍കോയ, എ.എസ്.ഐ സലീം, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കടൂരന്‍ ഹക്കീം, രജിത്ത് കേശവറാം, യൂസഫ്, ഷംനാസ്, മോഹന്‍ദാസ്, സ്പെഷല്‍ വില്ളേജ് ഓഫിസര്‍ ഗിരീഷ്, വീഡിയോഗ്രാഫര്‍ കെ.എം. മുഹമ്മദലി എന്നിവരാണുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.