മാനന്തവാടി: സ്വകാര്യ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് 42 പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടി-കല്ളോടി-പുതുശ്ശേരി-വെള്ളമുണ്ട-പന്തിപ്പൊയില്‍ റൂട്ടിലോടുന്ന മിനിബസാണ് വ്യാഴാഴ്ച വൈകീട്ട് നാലോടെ എടവക രണ്ടേനാല്‍ അങ്ങാടിക്കും പഞ്ചായത്ത് ഓഫിസിനുമിടയിലുള്ള റോഡില്‍ മറിഞ്ഞത്. ഗുരുതര പരിക്കേറ്റ ചേറ്റമല വാഴത്തൊടിയില്‍ വലിയതൊടി ഹംസ(40), എടവക പള്ളിക്കലിലെ നബീസ(55) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. രണ്ട് ഗര്‍ഭിണികളും നാല് കുട്ടികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടും. മാനന്തവാടിയില്‍നിന്ന് പുതുശ്ശേരിയിലേക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന ഓട്ടോക്ക് സൈഡ് കൊടുക്കുന്നതിനിടെ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച മണ്‍കുഴിയില്‍ തട്ടി തലകീഴായി മറിയുകയായിരുന്നു. ഉടന്‍ പരിക്കേറ്റവരെ നാട്ടുകാര്‍ ജില്ലാ ആശുപത്രിയിലത്തെിക്കുകയായിരുന്നു. ഒരുമണിക്കൂറോളം ഈ റൂട്ടില്‍ ഗതാഗതം നിലച്ചു. മാനന്തവാടി ഡിവൈ.എസ്.പി അസൈനാറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തത്തെി മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കംചെയ്താണ് ഗതാഗതം പുന$സ്ഥാപിച്ചത്. പരിക്കേറ്റവരെ മന്ത്രി പി.കെ. ജയലക്ഷ്മി, സബ്കലക്ടര്‍ ശീറാം സാംബശിവറാവു, നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, തഹസില്‍ദാര്‍ സജീവ് ദാമോധര്‍ എന്നിവരും മറ്റു ജനപ്രതിനിധികളും സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.