മാനന്തവാടി: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മന്ത്രി പി.കെ. ജയലക്ഷ്മി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍െറ ഒറിജിനല്‍ ചോര്‍ന്നു. പിന്നില്‍ സബ്കലക്ടര്‍, ജില്ലാകലക്ടര്‍ എന്നിവരുടെ ഓഫിസുകളിലെ ജീവനക്കാരില്‍ ചിലരാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. ഇവര്‍ ഉന്നതോദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നാണ് സൂചന. ഏപ്രില്‍ 25നാണ് മന്ത്രി പത്രികനല്‍കിയത്. വിദ്യാഭ്യാസയോഗ്യത എഴുതിയ സത്യവാങ്മൂലം നീല പേപ്പറിലാണ്. ഇതാണ് 26ന് ഇറങ്ങിയ പത്രത്തില്‍ അതേപടി പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2011ല്‍ വിദ്യാഭ്യാസ യോഗ്യത ബി.എ എന്നെഴുതിയത് കളവാണെന്നാരോപിച്ച് നല്‍കിയ പരാതി നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് പുതിയ സത്യവാങ്മൂലത്തില്‍ പ്ളസ് ടു, ബി.എ ഫെയില്‍ഡ് എന്നെഴുതിയത്. അതുകൊണ്ടുതന്നെ സത്യവാങ്മൂലം ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നു. സബ്കലക്ടര്‍ ഓഫിസില്‍നിന്ന് സ്കാന്‍ ചെയ്ത കോപ്പിയാണ് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടറുടെ ഓഫിസിലേക്ക് 25ന് വൈകീട്ട് 4.30ഓടെ അയച്ചുനല്‍കിയത്. പബ്ളിക് റിലേഷന്‍ വിഭാഗം വഴി സത്യവാങ്മൂലത്തിന്‍െറ പകര്‍പ്പാണ് മാധ്യമങ്ങളുടെ ഓഫിസുകളില്‍ നല്‍കിയത്. സംഭവം അങ്ങനെയായിരിക്കെ ഒറിജിനല്‍ എങ്ങനെ പുറത്തുപോയി എന്നതിനെക്കുറിച്ചാണ് ഉദ്യോഗസ്ഥതലത്തിലെ ചര്‍ച്ച. ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സംസ്ഥാന ചീഫ് ഇലക്ഷന്‍ ഓഫിസര്‍ക്ക് പരാതിനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.