നീലഗിരിയില്‍ മൂന്നു മണ്ഡലങ്ങളിലായി 16 പത്രികകള്‍

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ മൂന്നു നിയമസഭാമണ്ഡലങ്ങളില്‍ പ്രധാന മുന്നണി സ്ഥാനാര്‍ഥികളും സ്വതന്ത്രന്മാരുമടക്കം 16 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പത്രികാസമര്‍പ്പണം 25ന് തുടങ്ങിയെങ്കിലും ജില്ലയില്‍ ആദ്യ രണ്ടു ദിവസങ്ങളില്‍ ആരും പത്രിക നല്‍കിയിരുന്നില്ല. ബുധനാഴ്ച ഗൂഡല്ലൂരില്‍ രണ്ടു ഡമ്മികളടക്കം അഞ്ചുപേരാണ് പത്രിക സമര്‍പ്പിച്ചത്. ഗൂഡല്ലൂരില്‍ ഡി.എം.കെ മുന്നണിസ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ അഡ്വ. ദ്രാവിഡമണിയാണ് ആദ്യം പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. സഖ്യകക്ഷി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ഡി.എം.കെ നഗരകമ്മിറ്റി ഓഫിസില്‍നിന്നാണ് എം.എല്‍.എ എത്തിയത്. റിട്ടേണിങ് ഓഫിസറായ ആര്‍.ഡി.ഒ വെങ്കിടാചലത്തിന് മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്. എം. പാണ്ഡ്യരാജ്(ഡി.എം.കെ), സഖ്യകക്ഷിയിലെ കെ.പി. മുഹമ്മദ് ഹാജി (മുസ്ലിം ലീഗ്), ഷാജി ചളിവയല്‍ (കോണ്‍), സാദിഖ് ബാബു (മനിതനേയ മക്കള്‍ കക്ഷി) എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ദ്രാവിഡമണിയുടെ ഡമ്മി സ്ഥാനാര്‍ഥി വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും. തുടര്‍ന്ന്, ഡി.എം.ഡി.കെ, ജനക്ഷേമമുന്നണി സ്ഥാനാര്‍ഥി പി. തമിഴ്മണി സി.പി.എം ഓഫിസില്‍നിന്ന് പ്രകടനമായത്തെി പത്രിക സമര്‍പ്പിച്ചു. ആര്‍. ഭദ്രി, വി.ടി. രവീന്ദ്രന്‍ (സി.പി.എം), ബാലകൃഷ്ണന്‍ (ഡി.എം.ഡി.കെ), സഹദേവന്‍ (വിടുതലൈ ശിരുത്തൈകള്‍ കക്ഷി) എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പി. തമിഴ്മണിയുടെ ഡമ്മിയായി ചേരമ്പാടി സ്വദേശി മണികണ്ഠന്‍ പത്രിക സമര്‍പ്പിച്ചു. ഉച്ചക്ക് ഒന്നേമുക്കാലോടെ ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. പരശുരാമന്‍ എത്തി. രാജഗോപാലപുരത്തുനിന്ന് പ്രകടനമായത്തെിയ സ്ഥാനാര്‍ഥിക്കൊപ്പം ചെരുമുള്ളി ചന്ദ്രന്‍, കനകേന്ദ്രന്‍, നളിനി ബാലചന്ദ്രന്‍, ഗംഗാധരന്‍ എന്നിവര്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്‍െറ ഡമ്മിയായി മഹാദേവന്‍ പത്രിക സമര്‍പ്പിച്ചു. ഊട്ടി നിയമസഭാമണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി രാമന്‍, ഇന്ത്യന്‍ ദ്രാവിഡ മക്കള്‍ കക്ഷിയുടെ ജലാലുദ്ധീന്‍, ബി.ജെ.പിയുടെ ഡമ്മി എന്നിങ്ങനെ മൂന്നു പത്രികയാണ് സമര്‍പ്പിച്ചത്. കൂനൂര്‍ ഡി.എം.കെ മുന്നണിസ്ഥാനാര്‍ഥി ബി.എം. മുബാറക്കും ഡമ്മിയായി രണ്ടുപേരുമടക്കം എട്ടുപേര്‍ പത്രിക സമര്‍പ്പിച്ചു. ബി.ജെ.പിയുടെ കുമരനും ഇദ്ദേഹത്തിന്‍െറ ഡമ്മിയായി രാമചന്ദ്രനും രണ്ടു സ്വതന്ത്രന്മാരും പത്രിക സമര്‍പ്പിച്ചു. നരേന്ദ്ര ദേശിങ്, ശ്രീധരന്‍ എന്നിവരാണ് സ്വതന്ത്രമാരായി മത്സരിക്കുന്നത്. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ സ്ഥാനാര്‍ഥികള്‍ വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും. സംസ്ഥാനത്തെ എല്ലാ സ്ഥാനാര്‍ഥികളും ഒരേദിവസംതന്നെ പത്രിക സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി ജയലളിതയുടെ നിര്‍ദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.