വിജയം കുറഞ്ഞ് ജില്ല; 92.3 ശതമാനം

കല്‍പറ്റ: എസ്.എസ്.എല്‍.സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ വയനാട് ജില്ലക്ക് ഇക്കുറി തോല്‍വിയില്‍ മുന്നിലായതിന്‍െറ നിരാശ. സംസ്ഥാനത്ത് ഏറ്റവുംകുറവ് വിജയശതമാനമുള്ള ജില്ലയെന്നതാണ് ഇത്തവണ വയനാടിന് ലഭിച്ച വിശേഷണം. 92.3 ശതമാനം വിജയമാണ് ജില്ല നേടിയത്. സംസ്ഥാനതലത്തില്‍ 96.59 ശതമാനം വിജയമുള്ളപ്പോഴാണിത്. മൊത്തം 12691 പേര്‍ പരീക്ഷയെഴുതിയതില്‍ ജില്ലയില്‍ 11714 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. പരീക്ഷയെഴുതിയ 6396 ആണ്‍കുട്ടികളില്‍ 5845പേരും 6295 പെണ്‍കുട്ടികളില്‍ 5869 പേരും ഉപരിപഠനത്തിന് യോഗ്യതനേടിയിട്ടുണ്ട്. കഴിഞ്ഞതവണ 97.44 ശതമാനം വിജയംനേടിയ സ്ഥാനത്താണിത്. 2014ല്‍ 93.55 ശതമാനമായിരുന്നു ജില്ലയിലെ എസ്.എസ്.എല്‍.സി വിജയം. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ 273 ന്‍െറ സ്ഥാനത്ത് 447 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയത് ശ്രദ്ധേയമായ നേട്ടമായി. നൂറുമേനി കൊയ്ത സ്കൂളുകളുടെ എണ്ണത്തില്‍ 2015ല്‍ നേടിയതിന്‍െറ പകുതിപോലുമില്ലാതെയും ജില്ല ഏറെ പിന്നാക്കംപോയി. ജില്ലയിലെ മൊത്തം 88 ഹൈസ്കൂളുകളില്‍ 12 സ്കൂളുകളാണ് നൂറുശതമാനം വിജയം കൈവരിച്ചത്. കഴിഞ്ഞ തവണ 29 സ്കൂളുകള്‍ നൂറുമേനി കൊയ്ത സ്ഥാനത്താണിത്. 16 സര്‍ക്കാര്‍ സ്കൂളുകള്‍ 2015ല്‍ നൂറുശതമാനം വിജയം നേടിയിരുന്നു. ഇക്കുറി ആറു സര്‍ക്കാര്‍ സ്കൂളുകളും അഞ്ച് അണ്‍ എയ്ഡഡ് സ്കൂളുകളും ഒരു എയ്ഡഡ് സ്കൂളുമാണ് പരീക്ഷയെഴുതിയ മുഴുവന്‍ പേരെയും വിജയിപ്പിച്ചത്. രണ്ട് സ്പെഷല്‍ സ്കൂളുകളും ഈ വിഭാഗത്തില്‍ സ്ഥാനംപിടിച്ചു. പരീക്ഷയെഴുതിയ 334 പേരെയും വിജയിപ്പിച്ച് നൂറുശതമാനം വിജയം കൊയ്ത നിര്‍മല എച്ച്.എസ് തരിയോടിന്‍േറതാണ് ജില്ലയിലെ ഏറ്റവും തിളക്കമാര്‍ന്ന നേട്ടം. കഴിഞ്ഞ തവണയും നിര്‍മല എച്ച്.എസ് തരിയോട് നൂറുമേനി കൊയ്തിരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയത് ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ടയിലാണ്. 423 പേര്‍ പരീക്ഷക്കിരുന്നതില്‍ 391 പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി -വിജയശതമാനം 92.36. കഴിഞ്ഞതവണ 486 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ സ്കൂളിന് 98 ശതമാനം വിജയമുണ്ടായിരുന്നു. 35 പേര്‍ പരീക്ഷയെഴുതിയതില്‍ 20 പേര്‍ മാത്രം ഉപരിപഠനത്തിന് അര്‍ഹത നേടിയ ജി.എച്ച്.എസ് കുറുമ്പാലയാണ് വിജയശതമാനത്തില്‍ ജില്ലയില്‍ ഏറ്റവും പിന്നിലുള്ളത്. 57.14 ശതമാനം മാത്രം വിജയംനേടിയ കുറുമ്പാലക്കുപിന്നില്‍ 63 പേരെ പരീക്ഷക്കിരുത്തി 44 പേരെ വിജയിപ്പിച്ച (69.84 ശതമാനം) ജി.എച്ച്.എസ് നീര്‍വാരമാണ് രണ്ടാമത്. ജി.എച്ച്.എസ് ഓടപ്പള്ളത്തിന് 71.79ഉം ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റിക്ക് 72.97ഉം ശതമാനമാണ് വിജയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.