ചുരം റോഡില്‍ കാര്‍ നിയന്ത്രണംവിട്ട് ബൈക്കുകളിലിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്

കുറ്റ്യാടി: പക്രന്തളം ചുരം റോഡില്‍ തൊട്ടില്‍പാലത്തിനടുത്ത് പട്ട്യാട്ട് നിയന്ത്രണംവിട്ട കാര്‍ രണ്ടു ബൈക്കുകളിലിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ കടിയങ്ങാട് ചങ്ങരോത്ത് സൂപ്പി (55), ഭാര്യ നഫീസ (48), മറ്റൊരു ബൈക്ക് യാത്രക്കാരന്‍ നാഗംപാറ രാഗേഷ് (31) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചങ്ങരോത്ത് കിഴക്കേകൂടലോട്ട് അമ്മദ് (50), കുന്നുമ്മല്‍ മൂസ (45), കാര്‍ ഡ്രൈവര്‍ താഴത്തില്ലത്ത് ശംസുദ്ദീന്‍ (30), യൂസുഫ് (30) എന്നിവരെ കുറ്റ്യാടി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ രാഗേഷ് ഒഴികെ മറ്റുള്ളവരെല്ലാം വെള്ളമുണ്ടയിലെ ഒരു ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരുകയായിരുന്നു. ചുരം ഇറങ്ങിയ ശേഷമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാര്‍ മതിലിലിടിച്ചാണ് മറിഞ്ഞത്. മുമ്പ് രണ്ടു സംഭവങ്ങളിലായി ഇവിടെ ലോറിയും ആംബുലന്‍സും നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് എട്ടു പേര്‍ മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.