മാനന്തവാടി: സ്ത്രീത്വത്തെ അപമാനിച്ച മുഖ്യമന്ത്രിയെ കേരളം ബഹിഷ്കരിക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി മാനന്തവാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പീഡനത്തിനിരയായ സ്ത്രീ പരാതി വാക്കാല്‍ പറഞ്ഞാല്‍പോലും കേസെടുക്കണമെന്നാണ് നിയമം. ഇവിടെ ഇരയായ സ്ത്രീ രേഖാമൂലം പരാതി പറഞ്ഞിട്ടും കേസെടുക്കാന്‍ പൊലീസും തയാറാകുന്നില്ല. സംസ്ഥാന മന്ത്രിയും എം.പിയും എം.എല്‍.എമാരും കേന്ദ്രമന്ത്രിയും തന്നെ പീഡിപ്പിച്ചെന്നാണ് സരിത പറഞ്ഞിരിക്കുന്നത്. വിലക്കയറ്റവും നീതിനിഷേധവുമാണ് ഈ കാലത്ത് നടന്നത്. അതിന് അറുതിവരുത്താന്‍ ഇടതുപക്ഷം അധികാരത്തില്‍ വരണമെന്നും ജയരാജന്‍ പറഞ്ഞു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് അധ്യക്ഷത വഹിച്ചു. പി.എ. മുഹമ്മദ്, സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു, കെ.വി. മോഹനന്‍, വിജയന്‍ ചെറുകര, ചലച്ചിത്രതാരം അനൂപ് ചന്ദ്രന്‍, എം.പി. അനില്‍, കെ.എ. ആന്‍റണി, എം.ജെ. പോള്‍, പി.വി. പത്മനാഭന്‍, പുളിക്കൂല്‍ അബ്ദുറഹ്മാന്‍, മുഹമ്മദ് കുട്ടി, എം.ടി. ഇബ്രാഹിം, എ.എന്‍. പ്രഭാകരന്‍, സി. ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. പി.വി. സഹദേവന്‍ സ്വാഗതം പറഞ്ഞു. എ.എന്‍. പ്രഭാകരന്‍ ജനറല്‍ കണ്‍വീനറും പി.വി. സഹദേവന്‍, സുരേഷ്, കെ.എം. വര്‍ക്കി, കെ.ടി. പ്രകാശന്‍, സി.യു. ഏലമ്മ, വി.കെ. സുലോചന, എ.പി. കുര്യാക്കോസ്, ജോര്‍ജ് ഊരാശ്ശേരി എന്നിവര്‍ കണ്‍വീനര്‍മാരായും ഇ.ജെ. ബാബു ചെയര്‍മാനും കെ. റഫീഖ്, എം.പി. അനില്‍, പി.വി. പത്മനാഭന്‍, പുളിക്കൂല്‍ അബ്ദുറഹ്മാന്‍, കെ. മൊയ്തു, എ.എന്‍. സജീവ്കുമാര്‍, കെ.എ. ആന്‍റണി, കുര്യാക്കോസ് മുള്ളന്മട എന്നിവര്‍ വൈസ് ചെയര്‍മാന്മാരും കെ.വി. മോഹനന്‍ ട്രഷറുമായി 1001 കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.