മാനന്തവാടി: മന്ത്രി പി.കെ. ജയലക്ഷ്മിക്ക് ആര്‍.എസ്.എസ് ബന്ധം ആരോപിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ എടുത്ത കേസിലെ പ്രതികള്‍ കീഴടങ്ങി. യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്‍റ് സി.എച്ച്. സുഹൈര്‍, എടവക മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി എറമ്പയില്‍ മുസ്തഫ എന്നിവരാണ് വെള്ളിയാഴ്ച രാത്രി മാനന്തവാടി സി.ഐ ടി.എന്‍. സജീവ് മുമ്പാകെ കീഴടങ്ങിയത്. ചോദ്യംചെയ്യലില്‍ സംഭവത്തില്‍ പങ്കുള്ള മറ്റു മൂന്നുപേരുടെ പേരുകള്‍കൂടി വെളിപ്പെടുത്തിയതായാണ് സൂചന. പോസ്റ്റര്‍ പ്രിന്‍റ് ചെയ്ത പ്രസിനെക്കുറിച്ചും ഒട്ടിക്കാനുപയോഗിച്ച വാഹനത്തെക്കുറിച്ചും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. മാര്‍ച്ച് 22നാണ് മന്ത്രി ജയലക്ഷ്മിക്ക് ആര്‍.എസ്.എസ് ബന്ധമാരോപിച്ച് ഇവര്‍ മാനന്തവാടി മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷകേന്ദ്രങ്ങളില്‍ പോസ്റ്റര്‍ പതിച്ചത്. സി.സി ടി.വിയില്‍ ഇവരുടെ ചിത്രങ്ങള്‍ പതിഞ്ഞതോടെയാണ് സംഭവത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസുകാരാണെന്ന് വ്യക്തമായത്. ഉത്തരവാദികളായ സുഹൈറിനെയും മുസ്തഫയെയും കൂട്ടുനിന്ന രണ്ട് നേതാക്കളെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.