വാഹനത്തിന് സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം: ബസിന്‍െറ ചില്ല് അടിച്ചുതകര്‍ത്തു

ഗൂഡല്ലൂര്‍: സൈഡ് നല്‍കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗൂഡല്ലൂരില്‍ ബസിന്‍െറ ചില്ല് അടിച്ചുതകര്‍ത്തു. ഗൂഡല്ലൂര്‍ ഒന്നാംമൈലിലാണ് സംഭവം. ഗൂഡല്ലൂരില്‍നിന്ന് രണ്ടാംമൈലിലേക്ക് പോവുകയായിരുന്ന ഓട്ടോക്ക് സ്വകാര്യ ടൂറിസ്റ്റ്ബസ് സൈഡ് നല്‍കിയില്ളെന്ന് പറഞ്ഞായിരുന്നു വാക്കേറ്റം. ഹോണടിച്ചിട്ടും സൈഡ് നല്‍കിയില്ളെന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍ അല്‍പദൂരത്തിനുശേഷം സൈഡ് കൊടുത്തപ്പോള്‍ ഓട്ടോ നിര്‍ത്തി ബസിനുള്ളിലേക്ക് കയറി ലിവര്‍ കൊണ്ട് മുന്‍വശത്തെ ചില്ല് തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ബസുടമ ഗൂഡല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ ഓട്ടോ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും അറസ്റ്റ് ചെയ്യുകയും ഓട്ടോ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.