കല്‍പറ്റ: മാനന്തവാടി ബിവറേജ് ഷോപ്പിനെതിരെ ഫയര്‍ ഫോഴ്സ്, പൊലീസ്, പൊതുമരാമത്ത് വകുപ്പുകളുടെയും നഗരസഭയുടെയും റിപ്പോര്‍ട്ടുകള്‍. ഒരുമാസമായി ബിവറേജ് ഷോപ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസിസ്ത്രീകള്‍ ഷോപ്പിന് മുന്നില്‍ സമരത്തിലാണ്. സ്ഥാപനം സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്‍െറ സുരക്ഷാപ്രശ്നവും മദ്യം വാങ്ങാനത്തെുന്നവരുണ്ടാക്കുന്ന ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നവും വിശദീകരിച്ചാണ് വിവിധ വകുപ്പ് അധികൃതര്‍ സബ്കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സമരത്തിന്‍െറ പശ്ചാത്തലത്തിലാണ് സബ് കലക്ടര്‍ വിവിധ വകുപ്പുകളില്‍നിന്ന് മറുപടി ആവശ്യപ്പെട്ടത്. കെട്ടിടത്തിന്‍െറ സുരക്ഷ ആശങ്കയിലാണെന്ന് മാനന്തവാടി ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന്‍ ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാനന്തവാടി-വള്ളിയൂര്‍ക്കാവ് റോഡിലെ ആര്‍.എസ് നമ്പര്‍ 155, വാര്‍ഡ് നമ്പര്‍ XVI കെട്ടിടത്തിന്‍െറ ഒന്നാം നിലയിലാണ് ബിവറേജസ് ഷോപ് പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള ഗോവണിസംവിധാനം അപര്യാപ്തമാണെന്നും ഗോവണിയിലെ വിഭജനഭിത്തി നീക്കം ചെയ്തിട്ടുണ്ടെന്നും ഫയര്‍ഫോഴ്സ് നടത്തിയ പരിശോധനയില്‍ കണ്ടത്തെി. കൗണ്ടറിന് മുന്നില്‍ സൗകര്യപ്രദമല്ലാത്ത രീതിയില്‍ ഇപ്പോഴും വിഭജനഭിത്തിയുണ്ട്. മുകള്‍നിലയിലുള്ള വില്‍പനശാലയിലേക്ക് ആളുകള്‍ക്ക് കയറാനും ഇറങ്ങാനും പ്രത്യേകം ഗോവണികള്‍ ആവശ്യമാണ്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമോ മറ്റു കാരണങ്ങളാലോ ഉണ്ടാകാവുന്ന ചെറിയ അപകടങ്ങള്‍പോലും തരണംചെയ്യാന്‍ ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ കെട്ടിടത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസം 3000 മുതല്‍ 5000വരെ ആളുകള്‍ ഇവിടെ മദ്യം വാങ്ങാനത്തെുന്നുണ്ട്. ഇത്രയും ആളുകള്‍ക്ക് നിലവിലുള്ള ഗോവണി വഴി കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണ്. ബിവറേജ് ഷോപ്പിന്‍െറ പ്രവര്‍ത്തനം പൊതുജനസുരക്ഷക്ക് ഭീഷണിയാകുന്ന രൂപത്തിലാണെന്ന് മാനന്തവാടി സബ് ഇന്‍സ്പെക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നിരവധിവാഹനങ്ങള്‍ ഇടതടവില്ലാതെ ഓടുന്ന മാനന്തവാടി, കൊയിലേരി പൊതുറോഡിലാണ് നൂറുകണക്കിനാളുകള്‍ ക്യൂ നില്‍ക്കുന്നതും കൂടെവരുന്നവര്‍ കൂടിനില്‍ക്കുന്നതുമായ മദ്യശാലയുള്ളത്. നിരവധിവാഹനങ്ങളും ഇവിടെ നിര്‍ത്തിയിടുന്നു. ജില്ലയിലെ മറ്റിടങ്ങളിലുള്ള മദ്യഷാപ്പുകള്‍ പൂട്ടിയതോടെ മാനന്തവാടിയിലത്തെുന്നവരുടെ എണ്ണവും കൂടി. മദ്യം വാങ്ങാനത്തെുന്നവര്‍ ചീത്തവിളിക്കുകയും തെറി പറയുകയും ചെയ്യുന്നു. ഇത് വിദ്യാര്‍ഥികളടക്കമുള്ള വഴിയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ആളുകളത്തെുന്നത് പ്രദേശവാസികളുടെ സൈ്വര്യജീവിതത്തിന് തടസ്സമാകുന്നുണ്ട്. മദ്യം വാങ്ങുന്നവര്‍ ക്യൂ നില്‍ക്കുന്ന ഭാഗം ഇടുങ്ങിയതും ഒരുതരത്തിലും പുറത്തുകടക്കാന്‍ കഴിയാത്തരീതിയില്‍ ലോഹത്തകിടുകള്‍ ഉപയോഗിച്ച് മറച്ചതുമാണ്. ഇതിനാല്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ വന്‍ ദുരന്തമുണ്ടാകും. മദ്യവിരുദ്ധസമരം പൊതുജന പിന്തുണയേറി ശക്തിപ്രാപിക്കാനിടയുണ്ടെന്നും സബ് ഇന്‍സ്പെക്റുടെ റിപ്പോര്‍ട്ടിലുണ്ട്. മാനന്തവാടി പി.ഡബ്ള്യൂ.ഡി സബ്ഡിവിഷന്‍ അസി. എക്സി. എന്‍ജിനീയര്‍ നല്‍കിയ റിപ്പോര്‍ട്ടിലും സമാനമായ കാര്യങ്ങളാണുള്ളത്. ഇത്രയധികം ആളുകളെ ഉള്‍ക്കൊള്ളാന്‍തക്ക സൗകര്യം കെട്ടിടത്തിനില്ളെന്ന് റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ ചെയ്ത നവീകരണപ്രവൃത്തികള്‍ അനധികൃതമാണെന്നും കെട്ടിടനിര്‍മാണ നിയമങ്ങള്‍ പാലിച്ചിട്ടില്ളെന്നും റിപ്പോര്‍ട്ടിലുണ്ട്. മാനന്തവാടി നഗരസഭയും ഇതുസംബന്ധിച്ച് സബ് കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. മദ്യഷാപ്പ് അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് നഗരസഭ ആവശ്യപ്പെടുന്നു. അതുവരെ ഇതിന്‍െറ പരിസരം നോ പാര്‍ക്കിങ് ഏരിയ ആക്കുകയും വേണം. മദ്യഷാപ്പിനെതിരെ നഗരസഭാ കൗണ്‍സില്‍ പ്രമേയവും പാസാക്കിയിട്ടുമുണ്ട്. അതേസമയം, മദ്യഷാപ്പിന്‍െറ പ്രവര്‍ത്തനംമൂലം ഒരു പ്രശ്നങ്ങളുമുണ്ടാകുന്നില്ളെന്നാണ് ഷോപ്പിന്‍െറ ചുമതല വഹിക്കുന്നയാള്‍ സബ് കലക്ടര്‍ക്ക് മറുപടിനല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.