തോട്ടം തൊഴിലാളികളുടെ ദേശീയപാത ഉപരോധം ഇന്ന്

കല്‍പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ തിങ്കളാഴ്ച പണിമുടക്കി ദേശീയപാത ഉപരോധിക്കും. തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ ചുണ്ടേലില്‍ നടക്കുന്ന ഉപരോധം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തൊഴിലാളികള്‍ക്ക് 500 രൂപ കൂലി നല്‍കുക, ബോണസ് 20 ശതമാനം നല്‍കുക, സീലിങ് ഒഴിവാക്കുക, തോട്ടം തൊഴിലാളികളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, തോട്ടം തൊഴിലാളികളായ പട്ടികജാതിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക, ആധുനിക ചികിത്സ ഒരുക്കുക, ഭൂമിയും വീടും നല്‍കുന്ന പദ്ധതി നടപ്പാക്കുക, കൃത്യമായി ഗ്രാറ്റ്വിറ്റി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.