കല്‍പറ്റ: അഖില കേരള വായനമത്സരത്തിന്‍െറ ജില്ലാതല മത്സരം കല്‍പറ്റ ജില്ലാ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ചു. പുല്‍പള്ളി അമൃത വിദ്യാലയത്തിലെ നവനീത് കൃഷ്ണ ഒന്നാം സ്ഥാനം നേടി. കല്‍പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹൃദ്യ എസ്. ബിജുവിനാണ് രണ്ടാം സ്ഥാനം. പുല്‍പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിഷ്ണു ശ്രീനിവാസ് മൂന്നാം സ്ഥാനം നേടി. സംസ്ഥാനതല മത്സരത്തില്‍ നവനീത് കൃഷ്ണ ജില്ലയെ പ്രതിനിധാനം ചെയ്യും. എം. സദാനന്ദന്‍, മാഗി വിന്‍സെന്‍റ്, പി. മുസ്തഫ, പി. രാജേഷ്, സുമേഷ് ഫിലിപ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.