കല്‍പറ്റ: യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാകാതെ മരിക്കുന്നവരുടെ എണ്ണം വയനാട്ടില്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ദിഷ്ട മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകുന്നതുവരെ അതിനുള്ള സൗകര്യം കൈനാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പറ്റ ഗവ. ആശുപത്രിയില്‍ ഒരുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കല്‍പറ്റ യൂത്ത് വിങ് കമ്മിറ്റിയുടെ ദൈ്വവാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ഷാജി കല്ലടാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രഞ്ജിത്ത് റിപ്പോര്‍ട്ടും ട്രഷറര്‍ സാലിഹ് വരവു ചെലവ് കണക്കും അവതരിപ്പിച്ചു. മേജര്‍ വിങ് പ്രസിഡന്‍റ് കുഞ്ഞിരായിന്‍ ഹാജി ജനറല്‍ ബോഡിയോഗവും തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജിന്‍ ടി.ജോയി മുഖ്യപ്രഭാഷണം നടത്തി. കെ. കുഞ്ഞബ്ദുല്ല ഹാജി, ഇ. ഹൈദ്രു, കെ.കെ. ജോണ്‍സണ്‍, അഷറഫ് വേങ്ങാട്ട്, എന്‍. പരമേശ്വരന്‍ നായര്‍, വി. മൂസ ഗൂഡലായി, എ. യൂസഫ്, പി.വി. അജിത്ത്, വി.എ. ജോണ്‍, ഷാജി വൈത്തിരി, അഷറഫ് ചുണ്ടേല്‍, ടി.ആര്‍. ഗ്ളാഡ്സണ്‍, സഹദ് പനമരം, സി.പി. മുഹമ്മദ്കുട്ടി, കുഞ്ഞിമോന്‍, അരുണ്‍ മാത്യൂസ് എന്നിവര്‍ സംസാരിച്ചു. മേജര്‍ വിങ് യൂനിറ്റ് പ്രസിഡന്‍റും ജില്ലാ ട്രഷററുമായ കുഞ്ഞിരായിന്‍ ഹാജി, യൂനിറ്റ് സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായ ഹൈദ്രു എന്നിവരെ മെമന്‍േറാകള്‍ നല്‍കി ആദരിച്ചു. ഭാരവാഹികള്‍: ഷാജി കല്ലടാസ് (പ്രസി.), രഞ്ജിത്ത് (ജന. സെക്ര.), സാലിഹ് (ട്രഷ.), അബ്ദുല്‍ഖാദര്‍, സി.എച്ച്. ഷൈജല്‍, കെ.ടി. സലീം, പ്രമോദ് ഗ്ളാഡ്സണ്‍ (വൈ. പ്രസി.), ഹിഷാം തനിമ, കെ. സുരേഷ്, റോയി ജോസഫ്, വി. അനീഷ് (സെക്ര.). അബ്ദുല്‍ നാസര്‍ ബത്തേരി, അനില്‍കുമാര്‍ മാനന്തവാടി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.