സുല്‍ത്താന്‍ ബത്തേരി: നൂല്‍പുഴ-ചെട്ട്യാലത്തൂര്‍ റോഡില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കാടുവെട്ടല്‍ പദ്ധതി കാട്ടാനശല്യംമൂലം നൂല്‍പുഴ ഗ്രാമപഞ്ചായത്ത് നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ കാട്ടാനക്കൂട്ടം പാട്ടവയല്‍ പൊലീസ് ചെക്പോസ്റ്റ് പരിസരത്തത്തെി. പൊലീസുകാര്‍ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. നൂല്‍പുഴ, പാട്ടവയല്‍, ചെട്ട്യാലത്തൂര്‍ മേഖലയില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. ബത്തേരി-ഊട്ടി അന്തര്‍ സംസ്ഥാന പാതയിലും രാപ്പകല്‍ ഭേദമന്യേ കാട്ടാനശല്യം യാത്രക്കാര്‍ക്ക് ഭീഷണിയായി. ബത്തേരി-പാട്ടവയല്‍-ഊട്ടി പാതയില്‍ നൂല്‍പുഴയില്‍ നിന്നും ചങ്ങലഗേറ്റ് കടന്ന് മൂന്നര കിലോമീറ്റര്‍ ദൂരം വനപാതയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ചെട്ട്യാലത്തൂരിലത്തൊനാവൂ. റോഡ് വിപുലീകരണ പ്രവൃത്തി വനം വകുപ്പ് തടഞ്ഞതിനെ തുടര്‍ന്ന് കാടുമൂടിയ റോഡ് വൃത്തിയാക്കുന്ന നടപടി നൂല്‍പുഴ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തുകയായിരുന്നു. വന്യമൃഗങ്ങള്‍ സദാസമയവും മേഞ്ഞുനടക്കുന്ന ഈ മേഖലയില്‍ ചെട്ട്യാലത്തൂര്‍ നിവാസികള്‍ പുറംലോകവുമായി ബന്ധപ്പെടാനാശ്രയിക്കുന്ന ഈ റോഡിന്‍െറ ഇരുവശവും കാടുമൂടിയത് ജനങ്ങള്‍ക്ക് ഭീഷണിയാവുകയാണ്. കാടുവെട്ടാനത്തെിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി മൂന്നം ദിവസവും കാട്ടാനക്കൂട്ടം ഭീഷണിയായതോടെ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് ജോലി നിര്‍ത്തിവെപ്പിച്ചു. കര്‍ണാടക, തമിഴ്നാട്, കേരള വനങ്ങളാല്‍ ചുറ്റപ്പെട്ട നിലയിലാണ് ചെട്ട്യാലത്തൂര്‍ ഗ്രാമം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ മുന്‍ഗണനാ ലിസ്റ്റില്‍ ചെട്ട്യാലത്തൂര്‍ ഇടംപിടിച്ചിരുന്നെങ്കിലും രാഷ്ട്രീയമായ കാരണങ്ങളാല്‍ പിന്നീട് അവഗണിക്കപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.