കല്‍പറ്റ: സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്നതും നന്മയെ ഉദ്ഘോഷിക്കുന്നതുമായ സിനിമകള്‍ ചെയ്യാനാണ് ആഗ്രഹമെന്ന് കുഞ്ഞിരാമായണത്തിന്‍െറ സംവിധായകനും ബത്തേരി തൊടുവെട്ടി സ്വദേശിയുമായ ബേസില്‍ ജോസഫ്. വയനാട് പ്രസ്ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായി സംവിധാനരംഗത്തത്തെുന്ന നവാഗതനു മുന്നില്‍ ചിത്രം വിജയിക്കുകയെന്ന ലക്ഷ്യമാണു പ്രധാനം. ആ ലക്ഷ്യം മുന്‍നിര്‍ത്തി നടത്തിയ പരീക്ഷണമായിരുന്നു കുഞ്ഞിരാമായണം. അത് ഫലം കണ്ടുവെന്നതിന്‍െറ തെളിവാണ് ചിത്രത്തിന്‍െറ വന്‍വിജയം. സൂപ്പര്‍താരങ്ങള്‍ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങള്‍ ചെയ്യാന്‍ തയാറാവണം. യുക്തിക്കു നിരക്കാത്ത അമാനുഷിക കഥാപാത്രങ്ങളെ പ്രേക്ഷകര്‍ തള്ളിക്കളയുകയാണിപ്പോള്‍. പ്രിയംവദ കാതരയാണ് എന്ന ഷോര്‍ട്ട്ഫിലിമാണ് ബേസിലിനെ സിനിമാലോകത്തത്തെിച്ചത്. 2012ല്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് ഷോര്‍ട്ട് ഫിലിം എന്ന രീതിയിലിറങ്ങിയതിനാല്‍ അതില്‍ ഏറെ പുതുമയുണ്ടായിരുന്നു. ഈ ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. ഇതിന്‍െറ ലിങ്ക് അജുവര്‍ഗീസിനും വിനീത് ശ്രീനിവാസനും അയച്ചുകൊടുക്കുകയും ചെയ്തു. ഷോര്‍ട്ട് ഫിലിം കണ്ട അജു ഫോണിലൂടെ അഭിനന്ദനമറിയിച്ചു. പിന്നീട് അജു വര്‍ഗീസിനെ നായകനാക്കി മറ്റൊരു ഷോര്‍ട്ട് ഫിലിംകൂടി ചെയ്തു. ഈ ഷോര്‍ട്ട് ഫിലിമുകള്‍ കണ്ട വിനീത് ശ്രീനിവാസന്‍ തിര എന്ന ചിത്രത്തിന്‍െറ സഹസംവിധായകനാവാന്‍ ക്ഷണിച്ചതാണ് സിനിമയിലേക്ക് വഴി തുറന്നത്. തുടര്‍ന്ന് അനൂപ് കണ്ണന്‍ ഹോംലി മീല്‍സ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കി. ഇതിന് ശേഷം 2014 മാര്‍ച്ചിലാണ് കുഞ്ഞിരാമായണം എന്ന സിനിമ ആരംഭിക്കുന്നത്. ദീപുപ്രദീപുമായി ചേര്‍ന്ന് തിരക്കഥയെഴുതി. പിതാവ് പുരോഹിതനായതിനാല്‍ സിനിമാരംഗത്ത് വരാന്‍ കുടുംബത്തിന്‍െറ ഭാഗത്തുനിന്നും എതിര്‍പ്പുണ്ടായിരുന്നു. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇന്‍ഫോസിസില്‍ ജോലി ലഭിച്ചു. ദൈനംദിന ജോലിയുടെ വിരസതയില്‍ മനസ്സിലെ സിനിമാ ചിന്തകള്‍ വീണ്ടും സജീവമായപ്പോഴാണ് ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്. ആ തുടക്കം ഇപ്പോള്‍ കുഞ്ഞിരാമായണത്തിലത്തെി നില്‍ക്കുകയാണ്. വയനാട്ടിലെ ബൈരക്കുപ്പ പോലുള്ള ഗ്രാമങ്ങള്‍ പാലക്കാട് കൂടല്ലൂരില്‍ സൃഷ്ടിച്ചെടുക്കുകയായിരുന്നു. സിനിമക്കായി ജോലി രാജിവെക്കേണ്ട ഘട്ടം വന്നപ്പോള്‍ മാതാപിതാക്കള്‍ എതിര്‍ത്തു. എന്നാല്‍, സിനിമയിറങ്ങി നല്ല അഭിപ്രായം വന്നപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. ബിദര്‍ക്കാട് ഗവ. എച്ച്.എസിലെ പ്രധാനാധ്യാപകന്‍ കൂടിയായ ഫാ. ജോസഫ് പള്ളിക്കാടാണ് ബേസിലിന്‍െറ പിതാവ്. പഴൂര്‍ സെന്‍റ് ആന്‍റണീസ് സ്കൂളിലെ റിട്ട. അധ്യാപിക തങ്കമ്മയാണ് മാതാവ്. ഏക സഹോദരി എന്‍ജിനീയറായ ഷിന്‍സി. ബത്തേരി സെന്‍റ് ജോസഫ് സ്കൂളിലെ പത്താംതരം പഠനത്തിന് ശേഷം കല്‍പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസില്‍ പ്ളസ് ടു പഠനം പൂര്‍ത്തിയാക്കിയ തിരുവനന്തപുരം സി.ഇ.ടിയില്‍ പ്രവേശം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.