ജില്ലാ ആശുപത്രിക്ക് മുന്നില്‍ എ.കെ.എസ് നിരാഹാര സമരം

മാനന്തവാടി: ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുക, ആശുപത്രിയില്‍ ചികിത്സക്കത്തെുന്ന ആദിവാസികള്‍ക്ക് ചികിത്സ നല്‍കുക, എടത്തന കോളനിയിലെ അനിതക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, മന്ത്രി പി.കെ. ജയലക്ഷ്മി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിക്കു മുന്നില്‍ 24 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സീതാ ബാലന്‍ അധ്യക്ഷത വഹിച്ചു. എടത്തന കോളനിയിലെ കൃഷ്ണന്‍െറ ഭാര്യ അനിതക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ പട്ടികവര്‍ഗ വകുപ്പും ആരോഗ്യവകുപ്പും ഒരുപോലെ കുറ്റക്കാരാണ്. ചികിത്സക്കത്തെിയ രോഗിയെ പരിശോധിക്കാന്‍പോലും തയാറാകാതിരുന്ന ഡോക്ടറുടെ നിലപാട് അംഗീകരിക്കാനാവില്ല. സംഭവശേഷം ഒരാഴ്ച അനിത ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ സമയത്ത് മന്ത്രി ജയലക്ഷ്മി അനിതയെ സന്ദര്‍ശിക്കാന്‍പോലും തയാറായില്ല. ജില്ലാ ആശുപത്രിയില്‍ ചികിത്സക്കത്തെുന്ന ആദിവാസികളില്‍ 90 ശതമാനം പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയാണ്. ആദിവാസികള്‍ക്ക് ചികിത്സ നിഷേധിക്കുന്നതിനെതിരെ ഉന്നത ഉദ്യോഗസ്ഥരുടെ മുന്നില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട 25 പ്രവര്‍ത്തകര്‍ എ.കെ.എസ് ജില്ലാ പ്രസിഡന്‍റ് സീത ബാലന്‍െറ നേതൃത്വത്തില്‍ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.എ. മുഹമ്മദ്, എ.കെ.എസ് സംസ്ഥാന പ്രസിഡന്‍റ് കെ.സി. കുഞ്ഞിരാമന്‍, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം പി.വി. സഹദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ നാരങ്ങനീര് നല്‍കി അവസാനിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.