സുല്‍ത്താന്‍ ബത്തേരി: ഫണ്ടും സ്ഥലവുമുണ്ടായിട്ടും സര്‍ക്കാര്‍ ഉത്തരവ് വൈകുന്നതുമൂലം ചെതലയം പ്രദേശത്തിന്‍െറ വികസനം മുടങ്ങുന്നു. 25 ലക്ഷം രൂപ അനുവദിച്ച ഹോമിയോ ആശുപത്രിയുടെയും 20 ലക്ഷം രൂപ അനുവദിച്ച മൃഗാശുപത്രിയുടെയും ചെതലയം നിവാസികളുടെ സ്വപ്നമായ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറയും ട്രൈബല്‍ ഹോസ്റ്റലിന്‍െറയും പ്രവൃത്തിയാണ് ജനപ്രതിനിധികളുടെയും സര്‍ക്കാറിന്‍െറയും അനാസ്ഥയില്‍ അരപ്പതിറ്റാണ്ടോളമായി മുടങ്ങിക്കിടക്കുന്നത്. കുടിയേറ്റ കാലഘട്ടം മുതല്‍ ഏറെ മുന്നിലായിരുന്ന ചെതലയം ഗ്രാമത്തിന്‍െറ വളര്‍ച്ച നിലച്ച് പിന്നീട് പിന്നോട്ടടിക്കുകയായിരുന്നു. മുമ്പുണ്ടായിരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളൊഴികെ പതിറ്റാണ്ടുകള്‍ക്കിടയില്‍ ചെതലയത്തിന് ആകെ ലഭിച്ചത് കോഴിക്കോട് യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള ഗോത്രപഠന ഗവേഷണ കേന്ദ്രം മാത്രമാണ്. നിര്‍മാണ പ്രവൃത്തിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായ ഇവിടെ തിങ്കളാഴ്ച ക്ളാസുകള്‍ ആരംഭിച്ചിട്ടുണ്ട്. വനമധ്യത്തിലുള്ള ചെതലയത്ത് വികസനം വഴിമുട്ടിനിന്നത് വികസന സംരംഭങ്ങള്‍ക്ക് മതിയായ സ്ഥലം ലഭിക്കാതിരുന്നതു മൂലമാണ്. അഞ്ചു വര്‍ഷം മുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വികസനാവശ്യാര്‍ഥം ഫണ്ട് ലഭിച്ചപ്പോള്‍ വനം വകുപ്പ് തടയുകയായിരുന്നു. ആശുപത്രി പ്രവര്‍ത്തിക്കുന്ന സ്ഥലം വനംവകുപ്പിന്‍േറതാണെന്നവകാശപ്പെട്ട് വൈദ്യുതിയും റോഡും വെള്ളവും തടഞ്ഞ നിലപാട് വിമര്‍ശത്തിന് കാരണമായിരുന്നു. അന്നത്തെ എം.എല്‍.എ പി. കൃഷ്ണപ്രസാദിന്‍െറ നിര്‍ദേശ പ്രകാരം റവന്യു വകുപ്പ് നടത്തിയ സര്‍വേയില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്ന സ്ഥലമടക്കം 28 ഏക്കര്‍ സ്ഥലം റവന്യു ഭൂമിയാണെന്ന് കണ്ടത്തെി. തുടര്‍ന്ന് ആശുപത്രിക്ക് രണ്ടേക്കറും യൂനിവേഴ്സിറ്റി സെന്‍ററിന് (ഗോത്ര പഠന ഗവേഷണ കേന്ദ്രം) 10 ഏക്കറും അനുവദിക്കുകയായിരുന്നു. ബാക്കി സ്ഥലത്ത് ചെതലയത്തിന്‍െറ വികസനത്തിനുതകുന്ന സംരംഭങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നു. പോസ്റ്റോഫിസ് അടക്കം വാടകക്ക് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ഭൂമി അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നു. പോസ്റ്റോഫിസ്, മൃഗാശുപത്രി, ട്രൈബല്‍ ഹോസ്റ്റല്‍ എന്നിവക്ക് സ്വന്തമായി ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലം കണ്ടില്ല. ദശാബ്ദങ്ങളുടെ പഴക്കമുള്ള ചേനാട് ഹൈസ്കൂളിനോടനുബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. മറ്റു സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി ആരംഭിച്ചപ്പോള്‍ സ്ഥലമില്ലായ്മ ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്. റെയ്ഞ്ച് ഓഫിസിനും ഗെസ്റ്റ് ഹൗസിനുമായി വനം വകുപ്പിന് അഞ്ചേക്കര്‍ അനുവദിച്ചിട്ടുണ്ട്. ബാക്കി ഭാഗം ഇപ്പോള്‍ കാടുമൂടി കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.