കല്‍പറ്റ: വയനാട് ജില്ലാ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതില്‍ നിരാശയുണ്ടെന്ന് അജീതാ ബീഗം ഐ.പി.എസ് പറഞ്ഞു. രാഷ്ട്രീയസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി തന്നെ സ്ഥലംമാറ്റിയ നടപടിക്കെതിരെ ഫേസ്ബുക്കില്‍ അവര്‍ പ്രതികരിച്ചെങ്കിലും പിന്നീട് ആ പോസ്റ്റ് പിന്‍വലിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അജീതാ ബീഗം പരസ്യമായി പ്രതികരിച്ചത് ശരിയായില്ളെന്ന് ചൂണ്ടിക്കാട്ടി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്‍ രംഗത്തത്തെി. ‘സ്ഥലംമാറ്റത്തില്‍ അതൃപ്തിയുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാനില്ല. ഒരുപാട് പ്രതീക്ഷകളോടെയാണ് ഞാന്‍ വയനാട്ടിലേക്ക് വന്നത്. ആദിവാസി മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ആഗ്രഹിച്ചിരുന്നു. വയനാട്ടില്‍ സര്‍വീസിലിരുന്ന അഞ്ചു മാസവും സ്തുത്യര്‍ഹമായി സേവനമനുഷ്ഠിച്ചതിനാല്‍ ജോലിയില്‍ ഞാന്‍ സംതൃപ്തയാണ്. എന്നാല്‍, പൊടുന്നനെയുള്ള ട്രാന്‍സ്ഫറുകള്‍ ഏറെ വിഷമം സൃഷ്ടിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. രണ്ടു വര്‍ഷത്തിനിടെ അജീതാ ബീഗത്തിന്‍െറ അഞ്ചാമത് സ്ഥലംമാറ്റമാണിത്. തിരുവനന്തപുരം ഡെപ്യൂട്ടി കമീഷണര്‍ സ്ഥാനത്തുനിന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് അവര്‍ വയനാട് എസ്.പിയായി ചുതമലയേറ്റത്. അഞ്ചു മാസംകൊണ്ട് മാതൃകാ പൊലീസ് ഓഫിസറായി പേരെടുത്ത അജീതാ ബീഗത്തെ ജില്ലയില്‍ സര്‍ക്കാര്‍ ഓഫിസില്‍ അതിക്രമം കാട്ടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തിരുവനന്തപുരം പൊലീസ് ട്രെയ്നിങ് കോളജ് പ്രിന്‍സിപ്പലായി സ്ഥലംമാറ്റുകയായിരുന്നു. അതേസമയം, വയനാട്ടില്‍നിന്നുള്ള സ്ഥലംമാറ്റം സംബന്ധിച്ച് അജീതാ ബീഗത്തെ പോലെയുള്ള പ്രഗല്ഭയായ ഐ.പി.എസ് ഉദ്യോഗസ്ഥ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പരസ്യപ്രതികരണം നടത്തിയത് അനുചിതമായെന്ന് ഫേസ്ബുക് പോസ്റ്റിലാണ് പന്തളം സുധാകരന്‍ പ്രതികരിച്ചത്. ജനതാല്‍പര്യവും ഭരണസൗകര്യവും കണക്കിലെടുത്ത് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനും നിയമിക്കാനുമുള്ള പരിപൂര്‍ണ അവകാശം സര്‍ക്കാറില്‍ നിക്ഷിപ്തമാണെന്നും അതിനെ പരസ്യമായി ചോദ്യം ചെയ്യുന്നത് അച്ചടക്ക ലംഘനമാണെന്നും പന്തളം സുധാകരന്‍ അഭിപ്രായപ്പെടുന്നു. അജീതാ ബീഗം നടത്തുന്ന പോരാട്ടങ്ങളുടെ ഗുണഫലം എല്ലാവര്‍ക്കും കിട്ടുക എന്ന സദുദ്ദേശ്യമായിരിക്കാം സ്ഥലംമാറ്റത്തിന് പിന്നിലെന്ന് കരുതാവുന്നതല്ളേ എന്നു ചോദിക്കുന്ന പന്തളം, വ്യക്തിപരമായ സൗകര്യം മാത്രം നോക്കി പ്രവര്‍ത്തിക്കേണ്ടവരല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന് ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ മീഡിയയില്‍ അജീതാ ബീഗത്തെ പൊടുന്നനെ സ്ഥലംമാറ്റിയതിനെതിരെ കടുത്ത രീതിയിലാണ് ആളുകള്‍ പ്രതികരിക്കുന്നത്. അഴിമതിക്കും കുറ്റകൃത്യത്തിനും കൂട്ട് നില്‍ക്കുന്നതിലും എത്രയോ നല്ലതാണ് ഈ സ്ഥലംമാറ്റങ്ങളെന്നും കേരളത്തില്‍ രമേശ് ചെന്നിത്തലയേക്കാള്‍ കൂടുതല്‍ ആരാധകരുണ്ട് താങ്കള്‍ക്കെന്നുമൊക്കെയുള്ള പ്രതികരണങ്ങളാണ് ഫേസ്ബുക് താളുകളില്‍ നിറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.