ബിനിയും മനോജും അനിതയുടെ രക്ഷകരായി

മാനന്തവാടി: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാര്‍ക്കുമെതിരെ നിരന്തരം പരാതികളുയരുമ്പോള്‍ അതില്‍നിന്ന് വ്യത്യസ്തരാവുകയാണ് ബിനിയും മനോജും. വാളാട് എടത്തന പുത്തന്‍മിറ്റം കോളനിയിലെ കൃഷ്ണന്‍െറ ഭാര്യ അനിതയെ പ്രസവത്തിനായി ജില്ലാ ആശുപത്രിയിലത്തെിച്ചപ്പോള്‍ ഡോക്ടറുടെ സേവനം ലഭിക്കാതായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പണിമുടക്ക് ദിനമായതിനാല്‍ ജില്ലാ ആശുപത്രിയിലുള്ള ആംബുലന്‍സുകളില്‍ ഡ്രൈവര്‍മാരുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ പട്ടികവര്‍ഗ വകുപ്പിന്‍െറ ആംബുലന്‍സിലെ താല്‍ക്കാലിക ഡ്രൈവര്‍ മനോജ് ഇവരെ കോഴിക്കോട്ടേക്ക് കൊണ്ടുപോകാന്‍ സന്നദ്ധനാവുകയായിരുന്നു. യാത്രക്കിടെയാണ് പ്രസവവേദന കലശലായത്. മനോജിന്‍െറ സമയോജിത ഇടപെടല്‍മൂലം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലത്തെിക്കുകയും ഈ സമയം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി തയാറെടുത്ത നഴ്സ് ബിനി ഇവരെ ശുശ്രൂഷിക്കുകയും പ്രസവം എടുക്കുകയും ചെയ്തു. രോഗിയുടെ അവസ്ഥ മനസ്സിലാക്കിയതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫിസറോട് അനുവാദം ചോദിച്ച് രോഗിക്കൊപ്പം ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് പോകാനും തയാറായി. ഇതിനിടെ പച്ചിലക്കാട് വെച്ച് ആംബുലന്‍സില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയപ്പോഴും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു. ബിനിയുടെ നിര്‍ദേശ പ്രകാരമാണ് മൂന്നാമത്തെ പ്രസവത്തിനായി അനിതയെ കല്‍പറ്റ ജനറല്‍ ആശുപത്രിയിലത്തെിച്ചത്. ശേഷം മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹം ബന്ധുക്കളെ ഏല്‍പിച്ച് അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് യാത്രയയച്ചതിനു ശേഷമാണ് ബിനി വീട്ടിലേക്ക് മടങ്ങിയത്. മാനന്തവാടി പായോട് അരിക്പുറത്ത് രാജീവിന്‍െറ ഭാര്യയാണ് ബിനി. 17 വര്‍ഷമായി സര്‍വിസിലുള്ള ഇവര്‍ 12 വര്‍ഷവും ജില്ലാ ആശുപത്രിയിലാണ് ജോലി ചെയ്തത്. ഇതില്‍ തന്നെ ഒമ്പത് വര്‍ഷവും ലേബര്‍ റൂമിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.