മാനന്തവാടി: ഡോക്ടര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിക്കുകയും കുഞ്ഞുങ്ങള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച ജില്ലാ ആശുപത്രിയില്‍ സമരങ്ങളുടെ വേലിയേറ്റം. ഡി.വൈ.എഫ്.ഐ, ആദിവാസി ക്ഷേമസമിതി, യുവമോര്‍ച്ച എന്നീ സംഘടനകളാണ് രാവിലെ മുതല്‍ സമരം ആരംഭിച്ചത്. മെഡിക്കല്‍ ബോര്‍ഡ് നടക്കുന്ന ടെലിമെഡിസിന്‍ യൂനിറ്റിന് മുന്നിലായിരുന്നു സംഭവം. സമരത്തെ തുടര്‍ന്ന് ഡി.എം.ഒ ഡോ. ശശിധരന്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. പ്രവര്‍ത്തകര്‍ ഉപരോധ സമരത്തിലേക്ക് നീങ്ങിയതോടെ ജില്ലാ കലക്ടര്‍ പ്രശ്നത്തില്‍ ഇടപെടുകയും ചര്‍ച്ചകള്‍ക്കായി എ.ഡി.എം പി.വി. ഗംഗാധരനെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തത്തെിയ എ.ഡി.എം സമരക്കാരും ഡി.എം.ഒയുമായി നടത്തിയ ചര്‍ച്ചയില്‍ അടിയന്തര സഹായമായി ഒരുലക്ഷം രൂപ അനുവദിക്കാനും ഡോക്ടര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യാനും കുടുംബത്തിന് പരമാവധി അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാനും തീരുമാനമായി. ജില്ലാ ആശുപത്രിയില്‍ പകരം ഗൈനക്കോളജിസ്റ്റിനെ നിയമിക്കാനും ആദിവാസി രോഗികളെ റഫര്‍ ചെയ്യുന്ന സംഭവത്തെ കുറിച്ച് അന്വേഷണം നടത്താനും തീരുമാനമായതോടെയാണ് സമരം അവസാനിച്ചത്. ചര്‍ച്ചയില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. രത്നവല്ലി, ആര്‍.എം.ഒ ഡോ. കെ. സുരേഷ്, മാനന്തവാടി ഡിവൈ.എസ്.പി എ.ആര്‍. പ്രേംകുമാര്‍, ടി.ഡി.ഒ വാണിദാസ്, എസ്.ഐ വിനോദ് വലിയാറ്റൂര്‍, സമര സമിതി നേതാക്കളായ മുന്‍ എം.എല്‍.എ കെ.സി. കുഞ്ഞിരാമന്‍, ഒ.ആര്‍. കേളു, കെ.എം. വര്‍ക്കി, എന്‍.ജെ. ഷജിത്ത്, സജി ശങ്കര്‍, അഖില്‍ പ്രേം.സി, കണ്ണന്‍ കണിയാരം, ജി.കെ. മാധവന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.