അമ്പലവയല്‍: ബുധനാഴ്ച നടന്ന ദേശീയ പണിമുടക്ക് ദിവസം അമ്പലവയല്‍ ഗവ. ഹൈസ്കൂളില്‍ ജോലിക്കത്തെിയ അധ്യാപകനെ മര്‍ദിച്ചതായി പരാതി. സ്കൂളിലെ രാജേഷ് എന്ന അധ്യാപകനെയാണ് പണിമുടക്കാനുകൂലികള്‍ മര്‍ദിച്ചതായി അമ്പലവയല്‍ പൊലീസില്‍ പരാതി നല്‍കിത്. ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പണിമുടക്ക് ദിനത്തില്‍ മുപ്പതോളം അധ്യാപകര്‍ ജോലിക്കത്തെിയിരുന്നു. പണിമുടക്കിനോട് സഹകരിക്കണമെന്ന ആവശ്യം മറികടന്ന് സ്കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിച്ച ഹൈസ്കൂള്‍ വിഭാഗം അധ്യാപകന്‍ ബി. രാജേഷിനെ പണിമുടക്കനുകൂലികള്‍ വടിയും മറ്റും ഉപയോഗിച്ച് ഓടിച്ചിട്ട് മര്‍ദിച്ചെന്നാണ് പരാതി. വനിതാ അധ്യാപകരെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. അമ്പലവയല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ അധ്യാപകന്‍ രാജേഷിന്‍െറ പരാതിയില്‍ കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഐക്യ ട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ ബി.എം.എസ് ഒഴികെയുള്ള മുഴുവന്‍ സംഘടനകളുടെയും പ്രകടനം നടക്കുന്നതിനിടെ സ്കൂളിന് മുമ്പിലത്തെിയ പ്രകടനം കണ്ട് ജോലിക്കത്തെിയ അധ്യാപകന്‍ ഭയന്നോടിയതിനിടെ വീണാണ് രാജേഷിന് പരിക്ക് പറ്റിയതെന്നും പിന്നീട് ബാഹ്യശക്തികളുടെ ഇടപെടലിനെ തുടര്‍ന്നാണ് അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പരാതി നല്‍കിയതുമെന്ന് പണിമുടക്കനുകൂലികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.