കല്‍പറ്റ: റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ചിന്‍െറ ആഭിമുഖ്യത്തില്‍ നടത്തുന്ന വസ്ത്രദാന ഉത്സവത്തിന്‍െറ ഭാഗമായി വസ്ത്ര ശേഖരണത്തിനായുള്ള വാഹനം വെള്ളിയാഴ്ച രാവിലെ 9.30ന് ബത്തേരിയില്‍ നിന്ന് പര്യടനം ആരംഭിക്കും. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്‍റ് കെ.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്യും. അമ്പലവയല്‍, മീനങ്ങാടി, മുട്ടില്‍, തൃക്കൈപ്പറ്റ, കല്‍പറ്റ, മേപ്പാടി, വൈത്തിരി എന്നിവിടങ്ങളില്‍നിന്ന് വസ്ത്രം ശേഖരിച്ചതിന് ശേഷം പടിഞ്ഞാറത്തറയില്‍ സമാപിക്കും. ശനിയാഴ്ച വാഹനം 9.30ന് പുല്‍പള്ളിയില്‍ നിന്നാരംഭിച്ച് കേണിച്ചിറ, നടവയല്‍, പനമരം, പിലാക്കാവ്, മില്ലുമുക്ക് വഴി കമ്പളക്കാട് സമാപിക്കും. വീടുകളില്‍ കൂടുതലായുള്ള വസ്ത്രങ്ങള്‍ ദാനം ചെയ്യണമെന്നുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താം. ഫോണ്‍: 9495669344.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.