ഗൂഡല്ലൂര്‍: താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഓട്ടോ പെര്‍മിറ്റ് വീണ്ടും അനുവദിക്കണമെന്ന ആവശ്യം ശക്തമായി. നീലഗിരി ജില്ലയിലെ പ്രധാന ടൗണുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഓട്ടോകളുടെ എണ്ണം വര്‍ധിച്ചത് നിലവില്‍ ഓട്ടോ ഓടിക്കുന്നവരെ ബാധിച്ചതിനാല്‍ പുതിയ പെര്‍മിറ്റ് നിര്‍ത്തിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ പെര്‍മിറ്റ് തല്‍ക്കാലം നല്‍കേണ്ടതില്ളെന്ന് ജില്ലാ ഭരണകൂടം ആര്‍.ടി.ഒക്ക് ഉത്തരവ് നല്‍കിയത്. അതേസമയം, തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് സ്വയംതൊഴില്‍ കണ്ടത്തൊന്‍ ഓട്ടോ വാങ്ങാന്‍ താഡ്കോ പദ്ധതിപ്രകാരം വായ്പ നല്‍കുന്നുണ്ട്. എന്നാല്‍, പെര്‍മിറ്റ് നല്‍കാത്തത് ഇവരെ പ്രയാസപ്പെടുത്തുകയാണ്. അതിനാല്‍ പെര്‍മിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഊട്ടിയിലെ മക്കള്‍ ക്ഷേമ സംഘം ജനാര്‍ദനന്‍ മുഖ്യമന്ത്രിക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.