നീലഗിരിയിലേക്ക് ടൂറിസ്റ്റ് പ്രവാഹം

ഗൂഡല്ലൂര്‍: പൂജാ അവധിയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധിലഭിച്ചതോടെ തമിഴ്നാടിന്‍െറ വിവിധ ജില്ലകളില്‍നിന്ന് നീലഗിരിയിലേക്ക് വിനോദയാത്രികരുടെ പ്രവാഹം. സമതല പ്രദേശങ്ങളില്‍നിന്ന് മേട്ടുപ്പാളയം ചുരംകയറുന്ന ടൂറിസ്റ്റുകള്‍ കൂനൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ലേംസ്പാര്‍ക്ക്, ഡോള്‍ഫിന്‍സ് നോസ്, സിംസ് പാര്‍ക്ക്, കാട്ടേരി പാര്‍ക്കുകള്‍ സന്ദര്‍ശിച്ച ശേഷമാണ് ഊട്ടി ഭാഗത്തേക്ക് തിരിക്കുന്നത്. ലേംസ് പാര്‍ക്ക് കാണാനാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. ലേംസ് പാര്‍ക്കിലെ വ്യൂ പോയന്‍റില്‍ കയറി തായ്വാരഭംഗി കണ്ടാസ്വദിക്കാന്‍ ഏറെപേര്‍ ഇഷ്ടപ്പെടുന്നു. മേട്ടുപ്പാളയം നഗരം, താഴ്വാരത്തെ ആദിവാസി കോളനി, മലറെയില്‍ പോവുന്ന പാത എന്നിവ കാണാം. ഇതുകാരണം ഇങ്ങോട്ടാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതെന്ന് ഗൈഡുകള്‍ സാക്ഷിപ്പെടുത്തുന്നു. പൂജാ അവധിയും ശനി, ഞായര്‍ അവധിയും ഒന്നിച്ചു ലഭിച്ചതോടെയാണ് പലരും കുടുംബത്തോടെ വിനോദയാത്ര പുറപ്പെടുന്നത്. തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഓഫിസുകള്‍, സ്കൂള്‍, കോളജുകള്‍ ഇനി തിങ്കളാഴ്ചയാണ് പ്രവര്‍ത്തിക്കുക. കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും അവധിയാണ്. എന്നാല്‍, വെള്ളിയാഴ്ചമാത്രം ബാങ്കുകള്‍ പ്രവര്‍ത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.