മാനന്തവാടി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍െറ ഭാഗമായി ജില്ലയിലെ 26 പോളിങ് സ്റ്റേഷനുകള്‍ക്ക് മാവോവാദി ഭീഷണിയുള്ളതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഇത്തരം പോളിങ് സ്റ്റേഷനുകള്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കാന്‍ പൊലീസ് നടപടി തുടങ്ങി. വെള്ളമുണ്ട, തിരുനെല്ലി, മാനന്തവാടി, കേണിച്ചിറ, പടിഞ്ഞാറത്തറ, തലപ്പുഴ സ്റ്റേഷന്‍ പരിധികളിലുള്‍പ്പെട്ട പോളിങ് സ്റ്റേഷനുകള്‍ക്കാണ് ഭീഷണിയുള്ളത്. വനപ്രദേശങ്ങളോട് ചേര്‍ന്ന ബൂത്തുകളാണ് ഇവയെല്ലാം. ഈ പ്രദേശങ്ങളിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് മാവോവാദികളുടെ പ്രവര്‍ത്തനം സജീവമാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ബഹിഷ്കരിക്കുന്നതിന് ആദിവാസികളോട് ആഹ്വാനംചെയ്യുകയും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മാവോവാദി ഭീഷണി നേരിടുന്ന ബൂത്തുകളില്‍ കൂടുതല്‍ സേനകളെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എം.കെ. പുഷ്കരന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.