വൈത്തിരി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വയനാട് ജില്ലയില്‍ ബാലവിവാഹം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍. വയനാട് ചൈല്‍ഡ് ലൈനിന്‍െറ കണക്കുകള്‍ പ്രകാരം 64ഓളം പരാതികളാണ് ഈ കാലയളവില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ 2010 ഏപ്രില്‍ മുതല്‍ 2011 മാര്‍ച്ച് വരെ നാല് കേസുകളും 2011 മാര്‍ച്ച് മുതല്‍ 2012 ഏപ്രില്‍ വരെ മൂന്നു കേസുകളും 2012 മാര്‍ച്ച് മുതല്‍ 2013 ഏപ്രില്‍ വരെ 13 കേസുകളും 2013 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെ 10 കേസുകളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍, 2014 ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ 36 പരാതികളാണ്് ഇതുസംബന്ധിച്ച് ചൈല്‍ഡ്ലൈന് ലഭിച്ചിട്ടുള്ളത്. 2006ലെ ശൈശവവിവാഹ നിരോധനിയമപ്രകാരം വിവാഹത്തിന് പുരുഷന് 21 വയസ്സും പെണ്‍കുട്ടിക്ക് 18 വയസ്സും പൂര്‍ത്തിയാക്കണമെന്നാണ് നിയമം. നിയമനടപടികള്‍ മറികടക്കുന്നതിന് പ്രായക്കൂടുതല്‍ വരുത്തിയും രേഖകളില്‍ കൃത്രിമം കാണിച്ചുമാണ് ഇത്തരം വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതെന്ന് ആക്ഷേപമുണ്ട്. ബാലവിവാഹങ്ങള്‍ നിയമംമൂലം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും രക്ഷിതാക്കളുടെ അജ്ഞതയും സാമ്പത്തിക പരാധീനതയുമാണ് ഇവ വര്‍ധിക്കാന്‍ കാരണമാകുന്നത്. ജില്ലയില്‍ ആദിവാസി കോളനികളിലാണ് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം തരിയോട് പഞ്ചായത്തിലെ മഞ്ഞളാംകോട്കുന്ന് കോളനിയില്‍ താമച്ചിരുന്ന ഒമ്പതാം ക്ളാസുകാരി 21 വയസ്സുകാരന്‍െറ കൂടെ ഒളിച്ചോടിപ്പോയിരുന്നു. ഈ കേസില്‍ യുവാവിന് ഒരു മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എരുമാട് കോളനിയില്‍ 13 വയസ്സുകാരിയും 15 വയസ്സുകാരനും ഒളിച്ചോടി കൂടെ താമസിക്കുകയും ദിവസങ്ങള്‍ക്ക് ശേഷം 15 വയസ്സുകാരന്‍ 13 വയസ്സുകാരിയെ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തു. ശാരീരിക മാനസിക വളര്‍ച്ചയത്തെുന്നതിന് മുമ്പ് നടക്കുന്ന വിവാഹങ്ങള്‍ ദമ്പതികള്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. പെണ്‍കുട്ടികളുടെ ആരോഗ്യത്തെ ഇത് സാരമായി ബാധിക്കുന്നു. ഏറെ താമസിയാതെ ദാമ്പത്യത്തില്‍ വിള്ളല്‍ സംഭവിക്കുന്നത് ഇത്തരം വിവാഹങ്ങളില്‍ സര്‍വസാധാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.