ജില്ലയില്‍ ആകെ 4775 പത്രികകള്‍

കല്‍പറ്റ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ബുധനാഴ്ച അവസാനിച്ചപ്പോള്‍ ജില്ലയില്‍ ആകെ ലഭിച്ചത് 4775 പത്രികകള്‍. അവസാനദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലാ പഞ്ചായത്തിലേക്ക് 105, ബ്ളോക് പഞ്ചായത്തുകളിലേക്ക് 529, നഗരസഭകളിലേക്ക് 718, ഗ്രാമപഞ്ചായത്തുകളിലേക്ക് 3423 എന്നിങ്ങനെയാണ് ബുധനാഴ്ച വരെ ആകെ ലഭിച്ച പത്രികകള്‍. അവസാന ദിനത്തിലെ തള്ളിച്ചയില്‍ ജില്ലാ പഞ്ചായത്തിലേക്ക് 27 പുരുഷന്മാരും 30 വനിതകളുമടക്കം 57 പേരാണ് പത്രിക നല്‍കിയത്. ആകെ ലഭിച്ച പത്രികകളുടെ വിശദവിവരം ചുവടെ: ബുധനാഴ്ച ലഭിച്ച പത്രികകളുടെ വിവരം ബ്രാക്കറ്റില്‍. ബ്ളോക് പഞ്ചായത്ത്: മാനന്തവാടി-95 (64), സുല്‍ത്താന്‍ ബത്തേരി-251 (217), കല്‍പറ്റ: 70 (56), പനമരം-113 (77). നഗരസഭ: കല്‍പറ്റ-178 (72), മാനന്തവാടി-238(145), സുല്‍ത്താന്‍ ബത്തേരി-302(216). ഗ്രാമപഞ്ചായത്ത്:1. വെള്ളമുണ്ട-189 (110), 2. തിരുനെല്ലി-109 (67), 3. തൊണ്ടര്‍നാട്-101 (38), 4. എടവക-140 (43), 5.തവിഞ്ഞാല്‍-204 (56), 6. നൂല്‍പ്പുഴ-141 (38), 7. നെന്മേനി-210 (74), 8. അമ്പലവയല്‍-157 (57), 9. മീനങ്ങാടി-127 (51), 10. വെങ്ങപ്പള്ളി-110 (37), 11. വൈത്തിരി-97 (84), 12. പൊഴുതന-105 (46), 13. തരിയോട്-76 (42), 14. മേപ്പാടി-242 (107), 15. മൂപ്പൈനാട്-103 (80), 16. കോട്ടത്തറ-108 (56), 17. മുട്ടില്‍-125 (29), 18. പടിഞ്ഞാറത്തറ-98 (59), 20. പനമരം-246 (128), 21. കണിയാമ്പറ്റ-190 (105), 22. പൂതാടി-233 (70), 23. പുല്‍പള്ളി-179 (80), 24. മുള്ളന്‍കൊല്ലി-133 (65).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.