ഗൂഡല്ലൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് തമിഴ്നാട്ടില്‍ അധ്യാപകര്‍ സൂചനാ പണിമുടക്ക് നടത്തി. ആറാം ശമ്പള കമീഷന്‍ ശിപാര്‍ശയിലെ പോരായ്മ പരിഹരിക്കുക, തമിഴ്നാട്ടിലെ അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സ്കെയിലില്‍ ശമ്പളം നല്‍കുക, പെന്‍ഷന്‍ പദ്ധതി പഴയപടി നടപ്പാക്കുക, തമിഴ് ഭാഷാപഠനത്തിന് മുന്‍ഗണന നല്‍കുക, സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ സ്ഥാനക്കയറ്റം കിട്ടാതെ മൂന്ന് പതിറ്റാണ്ടിലേറെയായി ജോലിചെയ്യുന്ന അധ്യാപകര്‍ക്ക് ശമ്പളവര്‍ധനയും സ്ഥാനക്കയറ്റവും നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്. തമിഴ്നാട് അധ്യാപക സംഘടനകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്കില്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ പ്രൈമറി, മിഡില്‍ സ്കൂള്‍, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ പങ്കെടുത്തു. ഗൂഡല്ലൂര്‍ താലൂക്ക് ഓഫിസിനുമുന്നില്‍ നടന്ന ധര്‍ണക്ക് സംയുക്ത സമിതി ഭാരവാഹികളായ കെ. രാജഗോപാല്‍, വി. മതിയഴകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംയുക്ത സമിതി സംസ്ഥാന സമിതി അംഗം എസ്. ശരവണന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്. ശങ്കര്‍ സ്വാഗതവും സന്താനം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.