ഉപരോധവും കഞ്ഞിവെപ്പും; നാളെ മുതല്‍ നിരാഹാരസമരം

ചുണ്ടേല്‍: വേതനവര്‍ധനവടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് തോട്ടംതൊഴിലാളികള്‍ ചുണ്ടേല്‍ ടൗണില്‍ ദേശീയപാത ഉപരോധിച്ചു. സമരത്തിന്‍െറ ഭാഗമായി ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍െറ ചുണ്ടേല്‍, ആനപ്പാറ, പെരുന്തട്ട പൊഡാര്‍ പ്ളാന്‍േറഷന്‍ എന്നീ എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ് സംയുക്ത ട്രേഡ്യൂനിയന്‍െറ നേതൃത്വത്തില്‍ ചുണ്ടേല്‍, വൈത്തിരി എന്നിവിടങ്ങളില്‍ ദേശീയപാത ഉപരോധിച്ചു കഞ്ഞിവെപ്പുസമരം നടത്തിയത്. നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. രാവിലെ ഒമ്പതിന് തുടങ്ങിയ ഉപരോധം ഉച്ചക്ക് രണ്ടിനാണ് അവസാനിപ്പിച്ചത്. 11ഓടെ നേതാക്കള്‍ സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും സ്ത്രീത്തൊഴിലാളികള്‍ പിന്മാറാന്‍ തയാറായില്ല. മന്ത്രി പി.കെ. ജയലക്ഷമിയോ എം.പിയോ എം.എല്‍.എയോ സ്ഥലത്തത്തെണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഈ സമയം സമരംകാരണം വഴിയില്‍ കുടുങ്ങിയ യാത്രക്കാര്‍ സംഘടിച്ചത്തെി പ്രതിഷേധപ്രകടനം നടത്തി. പൊലീസ് ഇരുകൂട്ടര്‍ക്കുമിടയില്‍ വലയംതീര്‍ത്തതിനാല്‍ സംഘര്‍ഷം ഒഴിവായി. ദേശീയപാതയില്‍ വെള്ളാരംകുന്ന് മുതല്‍ ചേലോടുവരെ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു. ദീര്‍ഘദൂര സര്‍വിസുകളടക്കം വഴി തിരിച്ചുവിട്ടാണ് ഓടിയത്. ഗതാഗതതടസ്സം നേരിട്ടതിനാല്‍ പല ബസുകളും സര്‍വിസ് നിര്‍ത്തിവെച്ചു. ശനിയാഴ്ച രാവിലെ മുതല്‍ ചുണ്ടേല്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ ഉപരോധിച്ച് നിരാഹാരസമരം നടത്തുമെന്നും വൈത്തിരി ടൗണില്‍ വഴിതടയുമെന്നും തൊഴിലാളിസംഘടനകള്‍ അറിയിച്ചു. കെ.ആര്‍. ശശി, എം. സൈദ്്, എന്‍.ഒ. ദേവസ്യ, പി.ടി. വര്‍ഗിസ്, എം. ജനാര്‍ദനന്‍, കെ. തോമസ്, ചിത്രകുമാര്‍, പി.കെ. അസീസ്, സി.വി. രാധാകൃഷ്ണന്‍, രാമചന്ദ്രന്‍, സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. മേപ്പാടി: തോട്ടംതൊഴിലാളി സമരത്തിന്‍െറ ഭാഗമായി താഴെ അരപ്പറ്റയില്‍ റോഡ് ഉപരോധിച്ചു. സംയുക്ത ട്രേഡ്യൂനിയന്‍ ആക്ഷന്‍ കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തിലാണ് സമരം സംഘടിപ്പിച്ചത്. ഇതുമൂലം രാവിലെ 10 മുതല്‍ 12വരെ ഗതാഗതം തടസ്സപ്പെട്ടു. സ്വകാര്യവാഹനങ്ങള്‍, കേരള, തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസുകള്‍, സ്വകാര്യ ബസുകള്‍, ടാക്സി വാഹനങ്ങള്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. ദീര്‍ഘദൂര യാത്രക്കാരാണ് ഏറെ വിഷമിച്ചത്. ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവന്ന വാഹനങ്ങള്‍ സമരക്കാര്‍ കടത്തിവിട്ടു. സമരത്തിന് വിവിധ യൂനിയന്‍നേതാക്കളായ ഷംസുദ്ദീന്‍ അരപ്പറ്റ, ആര്‍. സുകുമാരന്‍, പ്രഭാകരന്‍, ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.