തെരഞ്ഞെടുപ്പ് തോല്‍വി: സി.പി.എം നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍

മാനന്തവാടി: തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഉത്തരവാദികളായ സി.പി.എം നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍. മാനന്തവാടി നഗരസഭയിലെ വരടിമൂലയിലാണ് വ്യാപകമായി പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് പോസ്റ്റര്‍ കണ്ടത്. സ്വന്തം പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത വള്ളിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥി എം.കെ. സോമലതയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുക, പ്രസ്ഥാനത്തെ ചതിച്ച എം.കെ. ശ്രീധരന്‍, വി.കെ. സുരേന്ദ്രന്‍ എന്നിവരെ ഒറ്റപ്പെടുത്തുക, അധികാരമോഹം തലക്കുപിടിച്ച് സ്വന്തം പാര്‍ട്ടിയെ ഒറ്റിയവരെ പുറത്താക്കുക, ഭാര്യക്കുവേണ്ടി വള്ളിയൂര്‍ക്കാവ്, വരടിമൂല സീറ്റുകള്‍ നഷ്ടപ്പെടുത്തിയ എം.കെ. ശ്രീധരനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുക തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. ശ്രീധരന്‍െറ ഭാര്യയാണ് വള്ളിയൂര്‍ക്കാവില്‍ പാര്‍ട്ടിസ്ഥാനാര്‍ഥിയായി മത്സരിച്ചത്. കാലാകാലങ്ങളായി സി.പി.എമ്മിന് ലഭിച്ച വാര്‍ഡാണ് ഇതോടെ നഷ്ടമായത്. കോണ്‍ഗ്രസിന് ഉറച്ചസീറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ പ്രതീക്ഷ ഇല്ലാതിരുന്ന വള്ളിയൂര്‍ക്കാവിലും വരടിമൂലയിലും വിജയിക്കുകയായിരുന്നു. പോസ്റ്റര്‍വിവാദം പയ്യമ്പള്ളി ലോക്കല്‍ കമ്മിറ്റിയില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയേക്കും. ശ്രീധരനും സുരേന്ദ്രനും ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ കൂടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.