കല്‍പറ്റ: നീതിക്കായി സമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ആവേശം പകര്‍ന്ന് വി.എസ്. അച്യുതാനന്ദന്‍ കലക്ടറേറ്റിനുമുന്നിലെ സമരപ്പന്തലിലത്തെി. ഇടതുപക്ഷം അധികാരത്തിലത്തെിയാല്‍ ഭൂമി വീണ്ടും കുടുംബത്തിന് വിട്ടുനല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വിലകൊടുത്തുവാങ്ങിയ ഭൂമി അന്യായമായി വനം വകുപ്പ് പിടിച്ചെടുത്തതിനെതിരെ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ മകള്‍ ട്രീസ, മരുമകന്‍ ജെയിംസ്, മക്കളായ വിപിന്‍, നിതിന്‍ എന്നിവരാണ് 102 ദിവസമായി കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്.‘ഇപ്പോഴത്തെ ഭരണക്കാരില്‍നിന്ന് ഒരു നീതിയും നിങ്ങള്‍ പ്രതീക്ഷിക്കേണ്ട. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവര്‍ കുറച്ച് പാഠം പഠിച്ചു. ചൂലെടുത്ത് ഇവരെ അടിച്ചു പുറത്താക്കിയാലേ എന്തെങ്കിലും രക്ഷയുള്ളൂ. മന്ത്രിസഭാ തീരുമാനമനുസരിച്ച് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ജോര്‍ജിന് വിട്ടുകൊടുത്ത ഭൂമി 2013ല്‍ വനംവകുപ്പ് വീണ്ടും വിജ്ഞാപനം ചെയ്ത് പിടിച്ചെടുത്തത് എങ്ങനെയെന്ന് വി.എസ് ചോദിച്ചു. പ്രശ്നപരിഹാരത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് ജോര്‍ജിന്‍െറ കുടുംബം വി.എസിന് നിവേദനം നല്‍കി. തിരുവനന്തപുരത്ത് എത്തിയാലുടന്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രനും കര്‍ഷകസംഘം നേതാക്കളും ഒപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.