കല്‍പറ്റ: ജയിലില്‍ പോകുമെന്ന ഭയംകൊണ്ടാണ് വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ ബി.ജെ.പിക്കൊപ്പം കൂട്ടുകൂടിയതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. യാത്ര ശംഖുമുഖത്ത് അവസാനിക്കുമ്പോള്‍ വെള്ളാപ്പള്ളി തനി ആര്‍.എസ്.എസുകാരനാകും. മൈക്രോഫിനാന്‍സ്, എസ്.എന്‍ സ്ഥാപനങ്ങളിലെ നിയമന അഴിമതി എന്നിവയിലൂടെ വെള്ളാപ്പള്ളി കോടികളുണ്ടാക്കി. ഇതില്‍ പിടിക്കപ്പെടുമെന്ന ഭയമാണ് ഇപ്പോഴെന്നും വി.എസ് ആരോപിച്ചു. ഇടതുപക്ഷ ജനപ്രതിനിധികള്‍ക്ക് കല്‍പറ്റയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ ഐക്യവും കൂട്ടായ പ്രയത്നവുമുണ്ടായാല്‍ മാത്രമേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അധികാരത്തിലത്തൊന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ അഴിമതി-വിലക്കയറ്റ ഭരണത്തിന് അറുതിയാവണം. ഇതിന് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ മാതൃകയില്‍തന്നെ കൂട്ടായ പ്രയത്നം വേണം. തൊട്ടതിനൊക്കെ വന്‍വിലയാണ് കേരളത്തില്‍. 20 രൂപയുണ്ടായിരുന്ന അരിക്ക് 40 ആയി. 50 രൂപയുടെ ഉഴുന്നിന് 225ഉം പരിപ്പിന് 225ഉമായി വില കുതിച്ചുയര്‍ന്നു. എല്‍.ഡി.എഫ് കാലത്ത് മന്ത്രിമാര്‍ നേരിട്ട് ഇതരസംസ്ഥാനങ്ങളില്‍പോയി സാധനങ്ങള്‍ കേരളത്തിലത്തെിച്ച് തുച്ഛമായ വിലക്ക് നന്മ, നീതി സ്റ്റോറുകള്‍ വഴി നല്‍കിയിരുന്നു. യു.ഡി.എഫ് ഭരണം സര്‍വത്ര അഴിമതിയാണ്. തൂങ്ങിനിന്ന മാണിക്ക് ഒടുവില്‍ രാജിവെക്കേണ്ടിവന്നു. ഇനി എക്സൈസ് മന്ത്രി ബാബുവിന്‍െറ ഊഴമാണ്. സോളാറില്‍ മുഖ്യമന്ത്രിയും സഹപ്രവര്‍ത്തക സരിതയുംകൂടി അഴിമതി നടത്തി. ജനജീവിതം തകര്‍ത്ത കേരള ഭരണംപോലെയാണ് കേന്ദ്രത്തിലെ മോദി സര്‍ക്കാറും. വിദേശത്തുള്ള കള്ളപ്പണം രാജ്യത്ത് തിരികെയത്തെിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ മോദി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഒന്നുംചെയ്തില്ല. ഇതിനെപ്പറ്റി പറയാന്‍ ഒറ്റ ആര്‍.എസ്.എസുകാരനെയും ബി.ജെ.പിക്കാരനെയും ഇപ്പോള്‍ കാണാനേയില്ല. കേരളത്തില്‍ ജനത്തിനേറെ ഉപകാരപ്രദമായ ഭൂപരിഷ്കരണ, വിദ്യാഭ്യാസനിയമങ്ങള്‍ കൊണ്ടുവന്നത് കമ്യൂണിസ്റ്റ് സര്‍ക്കാറാണ്. ബി.ജെ.പിക്ക് പശു അമ്മയാണ്. അങ്ങനെയെങ്കില്‍ അച്ഛന്‍ കാളയല്ളേ. ഇതിന് ഇതുവരെ ആര്‍.എസ്.എസുകാര്‍ മറുപടി പറഞ്ഞിട്ടില്ല. യൂനിവേഴ്സ്റ്റി മുന്‍ വൈസ് ചാന്‍സലറെവരെ കൊല്ലുകയാണ് സംഘ്പരിവാര്‍. യു.പിയില്‍ ആട്ടിറച്ചി സൂക്ഷിച്ച മുസ്ലിമായ വയോധികനെ തല്ലിക്കൊന്നു. കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും എന്താവണമെന്ന് സംഘ്പരിവാര്‍ പറഞ്ഞാല്‍ ഉള്‍ക്കൊള്ളാനാകില്ളെന്നും വി. എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.