‘പഞ്ചായത്ത് കൗണ്‍സിലറുടെ ബിനാമിക്ക് റോഡുപണി നല്‍കിയത് റദ്ദാക്കണം’

ഗൂഡല്ലൂര്‍: ഓവാലി പഞ്ചായത്തിലെ റോഡുപണി കൗണ്‍സിലറുടെ ബിനാമിക്ക് കരാര്‍ നല്‍കിയത് റദ്ദാക്കണമെന്ന് ഗൂഡല്ലൂര്‍ എം.എല്‍.എ അഡ്വ. ദ്രാവിഡമണി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ശരിയായ രീതിയില്‍ ടെന്‍ഡര്‍ ക്ഷണിക്കാതെയാണ് റോഡുപണിക്ക് കരാര്‍ നല്‍കിയത്. നാലര വര്‍ഷമായി വികസനപ്രവൃത്തികളൊന്നും നടത്താതെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നിയമം പാലിക്കാതെ ഏകപക്ഷീയമായി പണികള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതിയില്‍ ചര്‍ച്ചചെയ്യാതെയും നിയമപരമായി ടെന്‍ഡര്‍ ക്ഷണിക്കാതെയും ഭരണകക്ഷി കൗണ്‍സിലറുടെ ബിനാമിക്ക് കരാര്‍ നല്‍കിയത് പ്രതിഷേധാര്‍ഹമാണ്. പഞ്ചായത്തിന്‍െറ 18 വാര്‍ഡുകളിലും വികസനപ്രവൃത്തികള്‍ നടത്താന്‍ തയാറാവണം. ടാര്‍ റോഡ് സിമന്‍റ് പാതയാക്കാന്‍ തീരുമാനിച്ചതും കരാറുകാരന് ലാഭം കൊയ്യാനാണെന്നും എം.എല്‍.എ പറഞ്ഞു. ഇതിനെതിരെ പഞ്ചായത്തിനു മുന്നില്‍ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സമരം സംഘടിപ്പിക്കുമെന്നും കലക്ടര്‍ക്കയച്ച കത്തില്‍ എം.എല്‍.എ മുന്നറിയിപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.