കല്‍പറ്റ: പഞ്ചായത്തുകളെക്കുറിച്ചുള്ള ഭരണഘടനയുടെ ഒമ്പതാം ഖണ്ഡികയുടെ നിയമവ്യവസ്ഥകള്‍ പട്ടികപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുവേണ്ടിയുള്ള പെസാ നിയമം നടപ്പാക്കണമെന്ന് കേരള ആദിവാസി ഫോറം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഗോത്രസമൂഹങ്ങളുടെ ആചാരപരമായ നിയമങ്ങള്‍ക്കനുസൃതമായി സാമൂഹികവും മതപരവുമായ അനുഷ്ഠാനങ്ങള്‍ക്കനുസൃതമായി ജീവിതം നയിക്കുന്ന ആദിവാസി സമൂഹം, ഒരു ഗ്രാമത്തില്‍ ജീവിക്കുമ്പോള്‍ അവരുടെ പാരമ്പര്യവും സാംസ്കാരികത്തനിമയും പൊതുവിഭവവും തര്‍ക്കപരിഹാര സമ്പ്രദായങ്ങളും കാത്തുസൂക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും പെസാ നിയമപ്രകാരം അനുകൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്. നില്‍പ് സമരത്തിനുശേഷം പെസാ നിയമം നടപ്പാക്കുമെന്ന വാഗ്ദാനം കാറ്റില്‍പറത്തി ആദിവാസി സമൂഹത്തെ കബളിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സംസ്ഥാന സമിതി വിലയിരുത്തി. കേരള ആദിവാസി ഫോറത്തിന്‍െറ സംസ്ഥാന, ജില്ല, താലൂക്ക് നേതൃത്വത്തിനുവേണ്ടി സംഘടിപ്പിച്ച ത്രിദിന ശില്‍പശാലയില്‍ പെസാ നിയമം, ട്രൈബല്‍ സബ് പ്ളാനിന്‍െറ സുതാര്യവും കാര്യക്ഷമവുമായ ഇടപെടല്‍, പഞ്ചായത്തീരാജ് നഗരപാലിക നിയമം, വിവരാവകാശ നിയമം എന്നീ വിഷയങ്ങളെ സംബന്ധിച്ച് പഠനക്ളാസില്‍ ഡോ. വി.കെ. മോഹന്‍കുമാര്‍, ഇ.ജി. ജോസഫ് എന്നിവര്‍ ക്ളാസെടുത്തു. സമാപന പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി കെ.ബി. സബിത, കൃഷ്ണന്‍ അടുക്കം, അനീഷ് മലപ്പുറം, ബിനീഷ് കണ്ണൂര്‍, ശിവന്‍ പാലക്കാട്, ചിത്ര മലപ്പുറം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.