മാനന്തവാടി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയത്തെ തുടര്‍ന്ന് വയനാട് ഡി.സി.സി സെക്രട്ടറി പി.വി. ജോണ്‍ കുറിപ്പെഴുതി വെച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അദ്ദേഹത്തിന്‍െറ ബന്ധുക്കളില്‍നിന്നും പൊലീസ് മൊഴിയെടുത്തു. മാനന്തവാടി എസ്.ഐ വിനോദ് വലിയാറ്റൂര്‍ പുതിയിടത്തെ വീട്ടിലത്തെിയാണ് ഭാര്യ മറിയാമ്മ, മകന്‍ വര്‍ഗീസ് പി. ജോണ്‍ എന്നിവരില്‍നിന്ന് മൊഴി രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ചും അതിന് കാരണക്കാരായവരെ കുറിച്ചും ജോണ്‍ വീട്ടില്‍ സംസാരിച്ചിരുന്ന കാര്യങ്ങളാണ് ഭാര്യയില്‍ നിന്നും പ്രധാനമായും ചോദിച്ചറിഞ്ഞത്. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും വിശദമായി മൊഴിയെടുത്തു. അതേസമയം, ആത്മഹത്യാ കുറിപ്പ് കാണണമെന്ന് മകന്‍ വര്‍ഗീസ് സബ് കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് വ്യാഴാഴ്ച വൈകുന്നേരം സബ് കലക്ടറുടെ ഓഫിസിലത്തെിയ വര്‍ഗീസും സഹോദരീ ഭര്‍ത്താവായ സുജോയിയും കത്ത് വായിച്ചു. കത്തില്‍ കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്ത അതേ കാര്യങ്ങള്‍ തന്നെയാണുണ്ടായിരുന്നത്. വിവരാവകാശ പ്രകാരം കത്തിന്‍െറ കോപ്പി ലഭിക്കണമെന്ന ആവശ്യം സബ് കലക്ടര്‍ നിരസിച്ചു. ഇത് ലഭിക്കാന്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. കത്ത് ലഭിക്കുന്നതിനും കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും കോടതിയെ സമീപിക്കുമെന്ന് വര്‍ഗീസ് പറഞ്ഞു. മാനന്തവാടി നഗരസഭയിലെ പുത്തന്‍പുര വാര്‍ഡില്‍ യു.ഡി.എഫിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിച്ച പി.വി. ജോണിന് 39 വോട്ടുകള്‍ മാത്രം ലഭിച്ച് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് നവംബര്‍ എട്ടിന് കോണ്‍ഗ്രസ് മാനന്തവാടി ബ്ളോക് ഓഫിസിലാണ് ജോണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യാ കുറിപ്പില്‍ ഡി.ഡി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സില്‍വി തോമസ്. ബ്ളോക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് വി.കെ. ജോസ്, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ലേഖ രാജീവന്‍ എന്നിവര്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം വ്യാഴാഴ്ച ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.