മാനന്തവാടി: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സംസ്ഥാനതലത്തില്‍ ആദ്യമായി നടത്തുന്ന ചിത്രശലഭ സര്‍വേക്ക് വെള്ളിയാഴ്ച വയനാട്ടില്‍ തുടക്കമാകും. സംസ്ഥാന വനം വകുപ്പുമായി ചേര്‍ന്നാണ് സര്‍വേ. വടക്കേ വയനാട് വനം ഡിവിഷനുകീഴിലെ മാനന്തവാടി റെയ്ഞ്ച് പരിധിയിലെ മക്കിയാട്, ബേഗൂര്‍ റെയ്ഞ്ചിലെ തിരുനെല്ലി, മക്കിമല, ബ്രഹ്മഗിരി, പേര്യ റെയ്ഞ്ചിനുകീഴിലെ പേര്യ, തോല്‍പെട്ടി വന്യജീവി സങ്കേതത്തിലെ തോല്‍പെട്ടി, സൗത് വയനാട് വനം ഡിവിഷനിലെ ചെതലയം റെയ്ഞ്ചിലെ കുറുവ എന്നിവിടങ്ങളിലാണ് സര്‍വേ നടക്കുക. നേരിട്ടു കാണുന്നവ, കാമറയില്‍ പതിയുന്നവ എന്നിവയെ അടിസ്ഥാനമാക്കിയാണ് വിവരശേഖരണം. അഞ്ചുപേര്‍ വീതമടങ്ങുന്ന ഓരോ ടീമുകളാണ് സര്‍വേ നടത്തുക. സ്കൂളുകളിലെ ജൈവവൈവിധ്യ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള 70 പേരാണ് സര്‍വേ ടീമിലുള്ളത്. 16 ട്രാന്‍സെറ്റുകളിലായാണ് സര്‍വേ. ഇതിനുമുമ്പ് 2013ലാണ് സംസ്ഥാനത്ത് ചിത്രശലഭ സര്‍വേ നടത്തുന്നത്. ഇതില്‍ വടക്കേ വയനാട്ടില്‍ 13 ഇനം അപൂര്‍വയിനത്തില്‍പ്പെട്ടതടക്കം 163 ഇനം ചിത്രശലഭങ്ങളെയാണ് കണ്ടത്തെിയത്. സര്‍വേയോടൊപ്പം കാലാവസ്ഥാ വ്യതിയാനംമൂലം വയനാടന്‍ കാടുകള്‍ക്കുണ്ടായിട്ടുള്ള കോട്ടങ്ങളെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും പഠനം നടക്കും. ജൈവവൈവിധ്യ ബോര്‍ഡ് ഫാക്കല്‍റ്റി അംഗം സുധീഷ് കരിങ്ങാരി, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ജാഫര്‍ പാലോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വേ. മൂന്നുദിവസത്തെ സര്‍വേ 15ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.