പനമരം: വായ്പ കുടിശ്ശികയുടെ പേരില്‍ ഇരുളത്ത് കര്‍ഷകനെ ജയിലിലടക്കാന്‍ ബാങ്കിന് ധൈര്യം നല്‍കിയത് കര്‍ഷക സംഘടനകളുടെ ദുര്‍ബലാവസ്ഥയെന്ന്. സ്വതന്ത്ര കര്‍ഷക സംഘടനകള്‍ക്ക് പഴയപോലെ ശക്തിയുണ്ടായിരുന്നെങ്കില്‍ ബാങ്ക് ഒരിക്കലും കടുത്ത നടപടിയിലേക്ക് നീങ്ങില്ലായിരുന്നു. 2000ത്തിന്‍െറ തുടക്കത്തിലാണ് ജില്ലയില്‍ ഏറ്റവുംകൂടുതല്‍ കര്‍ഷകര്‍ കടക്കെണിയിലായത്. ബാങ്കുകളില്‍നിന്നുള്ള ജപ്തി നോട്ടീസുകള്‍ കൈപ്പറ്റിയ നിരവധി കര്‍ഷകര്‍ അക്കാലത്ത് ആത്മഹത്യ ചെയ്തു. ആയിടക്കാണ് സ്വതന്ത്ര കര്‍ഷക സംഘടനകള്‍ എന്നപേരില്‍ എഫ്.ആര്‍.എഫ്, ഇന്‍ഫാം എന്നിവ ശക്തമായത്. കടക്കെണിയിലായ കര്‍ഷകര്‍ ഒന്നടങ്കം ഈ സംഘടനകള്‍ക്കു പിന്നില്‍ അണിനിരന്നതോടെ ബാങ്കുകള്‍ ത്രിശങ്കുവിലായി. ജപ്തിക്കായി അധികാരികളത്തെുമ്പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഒന്നിച്ചണിനിരന്ന് തടയുന്നത് പതിവായി. ജപ്തി നോട്ടീസയക്കുന്ന ബാങ്ക് അധികൃതര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യവും അന്നുണ്ടായിരുന്നു. ‘ബാങ്കുകള്‍ ആരാച്ചാരാകരുത്. നിങ്ങളെ തെരുവില്‍ തടയും’ എന്നുള്ള ബോര്‍ഡുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത് എഫ്.ആര്‍.എഫ് ആയിരുന്നു. ജപ്തി നോട്ടീസ് കൈപ്പറ്റിയ നടവയലിലെ കര്‍ഷകനെ സഹായിക്കാന്‍ എഫ്.ആര്‍.എഫ് നടവയല്‍ ഗ്രാമീണ്‍ ബാങ്കിലേക്ക് ചേന, ചേമ്പ്, ഇഞ്ചി എന്നിവയുമായി ചെന്നത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമാണ്. അക്രമാസക്തമായി എത്തുന്ന സമരക്കാര്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ബാങ്ക് അധികൃതര്‍ പാടുപെടുന്ന കാഴ്ചകളാണ് ജില്ലയുടെ വിവിധഭാഗങ്ങളില്‍ പിന്നീടുണ്ടായത്. രാഷ്ട്രീയത്തിനതീതമായിട്ടായിരുന്നു സംഘടനകള്‍ക്ക് പിന്നില്‍ കര്‍ഷകര്‍ അണിനിരന്നത്. നൂറുകണക്കിന് കര്‍ഷകരെ ജയിലിലടക്കാവുന്ന സാഹചര്യം 200ത്തിന്‍െറ തുടക്കത്തിലുണ്ടായിരുന്നുവെങ്കിലും ഒരു കര്‍ഷകനും അന്ന് ജയിലില്‍ പോകേണ്ടി വന്നില്ല. കര്‍ഷക സംഘടനകള്‍ക്കുകീഴില്‍ അണിനിരന്ന് ജപ്തിയില്‍നിന്നും മറ്റും താല്‍ക്കാലികമായി രക്ഷപ്പെട്ട കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാറിന്‍െറ കടം എഴുതിത്തള്ളല്‍ ഏറെ ഗുണം ചെയ്തു. കടം ഒഴിവായതോടെ സംഘടനകളിലേക്ക് കര്‍ഷകര്‍ എത്താതായി. എഫ്.ആര്‍.എഫിന്‍െറ തെരഞ്ഞെടുപ്പ് മത്സരവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള പിന്തുണയും നിഷ്പക്ഷമായി ചിന്തിച്ച ചില കര്‍ഷകരെയെങ്കിലും സംഘടനയില്‍നിന്നും അകറ്റി. ഇന്‍ഫാമിനും ഈ അവസ്ഥയില്‍ ക്ഷീണമുണ്ടായി. 2010 ആയപ്പോഴേക്കും എഫ്.ആര്‍.എഫിലും ഇന്‍ഫാമിലും അണികള്‍ തീരെ കുറഞ്ഞു. ഇതില്‍ പ്രവര്‍ത്തിച്ച പല നേതാക്കളും ഹരിതസേനയിലേക്ക് മാറി. സ്വതന്ത്ര കര്‍ഷക സംഘടനകളില്‍ ജില്ലയിലിപ്പോള്‍ സജീവമായിട്ടുള്ളത് ഹരിതസേനയാണ്. പണ്ടത്തെ എഫ്.ആര്‍.എഫിന്‍െറയോ, ഇന്‍ഫാമിന്‍െറയോ പത്തിലൊരംശം അണികളേ ഇപ്പോള്‍ ഇതിലുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.