നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു

കല്‍പറ്റ: കല്‍പറ്റ-മേപ്പാടി റോഡുപണി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നടപടിയില്ളെങ്കില്‍ റോഡ് തടയല്‍ അടക്കമുള്ള സമരങ്ങള്‍ നടത്തുമെന്നും ഇവര്‍ അറിയിച്ചു. പൂര്‍ണമായും തകര്‍ന്നുകിടന്ന റോഡിന്‍െറ പണി ഒരുമാസംമുമ്പാണ് തുടങ്ങിയത്. അന്നുമുതല്‍ റോഡ് അടച്ചതിനാല്‍ ചുറ്റിവളഞ്ഞാണ് നാട്ടുകാര്‍ സഞ്ചരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പണി നിര്‍ത്തിവെക്കുകയും ചെയ്തു. ഇതുവരെ പുനരാരംഭിച്ചിട്ടില്ല. 7.41 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം നടത്തുന്നത്. കല്‍പറ്റ മുതല്‍ കാപ്പംകൊല്ലി വരെയുള്ള എട്ടു കിലോമീറ്ററിലാണ് പ്രവൃത്തി നടക്കുന്നത്. ഇത്ര തുക മുടക്കുന്ന പ്രവൃത്തിയായിട്ടും ഡ്രൈനേജ് നിര്‍മാണം ഇല്ല. റോഡിലെ ചില ഭാഗങ്ങള്‍ വയല്‍പ്രദേശമായതിനാല്‍ ഉയര്‍ത്തേണ്ടതുണ്ട്. നിലവില്‍ ഈ ഭാഗങ്ങളില്‍ മിക്ക സമയവുമുണ്ടാകുന്ന ഉറവ റോഡിന്‍െറ തകര്‍ച്ചക്ക് കാരണമാകുന്നുണ്ട്. റോഡ് ഉയര്‍ത്തിയാല്‍ മാത്രമേ ഇതൊഴിവാക്കാനാവൂ. റോഡ് പൂര്‍ണമായും രണ്ടടി താഴ്ചയില്‍ കുഴിച്ചുമാറ്റി ഇവിടം മണ്ണ് നിറച്ച് ഒന്നരയടി പൊക്കം കൂട്ടുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇതിനെ കുറിച്ചുള്ള ധാരണ കരാറുകാരനില്ല. ഇത്രയും ഭാഗം കുത്തിപ്പൊളിച്ചതല്ലാതെ കാര്യമായ പണികള്‍ നടന്നിട്ടില്ല. അശാസ്ത്രീയമായാണ് പണികള്‍ നടക്കുന്നതെന്ന് പരാതിപ്പെട്ടപ്പോഴാണ് പ്രവൃത്തികള്‍ നിര്‍ത്തിവെച്ചത്. ജില്ലയിലെ പല റോഡുകളുടെയും പണി ഏറ്റെടുത്ത് പരാതികള്‍ക്കിടയാക്കിയ മീനങ്ങാടി സ്വദേശിയായ കരാറുകാരന് തന്നെയാണ് ഈ റോഡിന്‍െറയും പണി കരാര്‍ നല്‍കിയിരിക്കുന്നത്. ഇയാള്‍ക്ക് സ്വന്തമായി പ്ളാന്‍റ് ഇല്ലാത്തതിനാല്‍ ചെറിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ടാര്‍ മിക്സിങ്ങും മറ്റും നടക്കുന്നത്. രണ്ടുമാസംകൊണ്ട് പണിതീര്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും റോഡ് കുത്തിപ്പൊളിച്ചിടുകയല്ലാതെ പണിയില്‍ പുരോഗതിയുണ്ടായില്ല. മൂന്നോ നാലോ ആളുകളാണ് ഇപ്പോള്‍ പണിയെടുക്കുന്നത്. വിനായക പാലത്തിന്‍െറ പണിയും എന്ന് പൂര്‍ത്തിയാകുമെന്ന് നിശ്ചയമില്ല. റോഡ് അടച്ചതോടെ മേപ്പാടിയില്‍നിന്നും വരുന്നവര്‍ കാപ്പംകൊല്ലി വഴി ചുണ്ടേലിലത്തെിയാണ് കല്‍പറ്റയിലേക്ക് പോകുന്നത്. മേപ്പാടിയിലേക്കു പോകേണ്ടവര്‍ കല്‍പറ്റയില്‍നിന്ന് ചുണ്ടേല്‍ വഴിയാണ് സഞ്ചരിക്കുന്നത്. ഇതിനിടയിലുള്ള കോട്ടവയല്‍, ചുങ്കത്തറ, മാനിവയല്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് ഏറെ ദൂരം നടന്ന് കാപ്പംകൊല്ലിയിലോ കുന്നമ്പറ്റയിലോ എത്തിയാണ് യാത്ര ചെയ്യാനാവുക. പറഞ്ഞ സമയത്തുതന്നെ പണിപൂര്‍ത്തിയാക്കിയില്ളെങ്കില്‍ വിവിധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. ഇതിന്‍െറ ഭാഗമായി ജില്ലാ കലക്ടറെ കാണും. വിദ്യാര്‍ഥികളും സ്ത്രീകളുമടക്കമുള്ളവര്‍ വന്‍ ദുരിതമാണ് അനുഭവിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷ അടുക്കാറായതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. വളഞ്ഞ് ചുറ്റി പോകേണ്ടതിനാല്‍ കൃത്യസമയത്ത് സ്കൂളിലത്തൊന്‍ ആകുന്നില്ല. ഇത് പരീക്ഷകളെ ബാധിക്കുമെന്നും ഇവര്‍ പറഞ്ഞു. കമ്മിറ്റി കണ്‍വീനര്‍ ഗോകുല്‍ദാസ് കോട്ടയില്‍, വാര്‍ഡ് അംഗം സഹിഷ്ണ ടീച്ചര്‍, കെ.കെ. ചന്ദ്രശേഖരന്‍, സുരേഷ്ബാബു, ഇല്യാസ് പള്ളിയാല്‍, റഷീദ്, അബ്ദുല്‍ റഫീഖ്, ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.