ഗൂഡല്ലൂര്‍: ശ്രീമധുര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീ കൂട്ടായ്മ നിരാഹാര സമരം നടത്തി. ഗൂഡല്ലൂര്‍ ഗാന്ധി മൈതാനിയില്‍ നടന്ന സമരം ചിത്ര ഉദ്ഘാടനം ചെയ്തു. ശ്രീമധുര പഞ്ചായത്തിലെ മണ്‍വയല്‍, ശ്രീമധുര, കുങ്കൂര്‍മൂല, അമ്പലമൂല, പൂത്തര്‍വയല്‍, കമ്മാത്തി എന്നിവിടങ്ങളിലെയും മുതുമല പഞ്ചായത്തിലെ മുതുകുളി, മണ്ടേക്കര, കാപ്പൂര്, പുളിയാളം പ്രദേശങ്ങളിലെയും ഗൂഡല്ലൂര്‍ നഗരസഭാ പരിധിയിലെ മങ്കുഴി, അത്തിപ്പാളി, നമ്പാലക്കോട്ട, ചളിവയല്‍ എന്നിവിടങ്ങളിലെയും നൂറുകണക്കിന് വനികള്‍ സമരത്തില്‍ പങ്കെടുത്തു. ബുധനാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെ നടന്ന നിരാഹാര സമരം ആദിവാസി വയോധിക പാറു നാരങ്ങാവെള്ളം കൊടുത്തതോടെയാണ് അവസാനിപ്പിച്ചത്. തക്കസമയത്ത് ചികിത്സ ലഭിക്കാത്തതുമൂലം നവജാത ശിശുക്കളും ഗര്‍ഭിണികളും മരിക്കുന്നത് പതിവായതോടെയാണ് ആശുപത്രിയിലെ കുറവുകള്‍ പരിഹരിക്കണമെന്നാശ്യപ്പെട്ട് സമരവുമായി സ്ത്രീകള്‍ രംഗത്തത്തെിയത്. ശ്രീമധുര പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കിടത്തി ചികിത്സക്ക് സൗകര്യമൊരുക്കി അപ്ഗ്രേഡ് ചെയ്യുക, ഗൈനക്കോളജിസ്റ്റിനെ നിയമിക്കുക, പ്രസവത്തിനും മാതൃശിശു സംരക്ഷണത്തിനും സൗകര്യങ്ങള്‍ അനുവദിക്കുക, ആംബുലന്‍സ് ഏര്‍പ്പെടുത്തുക, നിര്‍ത്തലാക്കിയ സിദ്ധവൈദ്യ ചികിത്സ പുനരാരംഭിക്കുക, ഗൂഡല്ലൂര്‍ താലൂക്കാശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്കുക, പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ബ്ളഡ്ബാങ്ക് തുറക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ആരോഗ്യകേന്ദ്രത്തിനു കീഴില്‍ 11 സബ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചികിത്സ ലഭിക്കുന്നില്ളെന്ന് സമരക്കാര്‍ ആരോപിച്ചു. ആരോഗ്യ വകുപ്പിന്‍െറ പദ്ധതി വിഹിതത്തില്‍ ഏറിയ പങ്കും സമ്പൂര്‍ണ മാതൃശിശു സംരക്ഷണത്തിനായി ചെലവിടുമ്പോള്‍ ഗ്രാമീണ മേഖലയിലെ പി.എച്ച്.സി.യിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് നടപടിയില്ളെന്ന് സമരക്കാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.