ബാബുവിന്‍െറ സഹോദരന് വനംവകുപ്പില്‍ ജോലി നല്‍കും

കല്‍പറ്റ: ബാണാസുര സാഗര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവിനെ രക്ഷിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ആദിവാസി യുവാവ് ബാബുവിന്‍െറ സഹോദരന്‍ അനിലിന് വനംവകുപ്പില്‍ വാച്ചറായി ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി പട്ടികവര്‍ഗ ക്ഷേമ-യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ബാബുവിന്‍െറ സഹോദരങ്ങളില്‍ ഒരാള്‍ക്ക് ജോലി നല്‍കുമെന്ന് കഴിഞ്ഞദിവസം ബാണാസുര ബപ്പന മലയിലെ അംബേദ്കര്‍ കോളനിയില്‍ ബാബുവിന്‍െറ വീട്ടിലത്തെിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. അനിലും കൂലിപ്പണിക്കാരനാണ്. അനിലിനെ കൂടാതെ മൂന്നു പെണ്‍മക്കളാണ് ഈ കുടുംബത്തിലുള്ളത്. ധനസഹായമായി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രി ബാബുവിന്‍െറ കുടുംബത്തിന് കൈമാറിയിരുന്നു. പട്ടികവര്‍ഗ മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഒരുലക്ഷം രൂപയും ബാബുവിന്‍െറ കുടുംബത്തിന് നല്‍കും. അംബേദ്കര്‍ കോളനിയിലെ കൂലിപ്പണിക്കാരനായ വാസുവിന്‍െറയും അനിതയുടെയും മകനായ ബാബു ചെന്നലോട് പത്തായക്കോടന്‍ റഊഫിനെ ജീവിതത്തിലേക്ക് കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.