വെള്ളമുണ്ട: കാട്ടാനശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്‍കി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ ബപ്പന മലയിലാണ് രാപ്പകല്‍ ഭേദമില്ലാതെ കാട്ടാനകള്‍ അഴിഞ്ഞാടുന്നത്. ഫോറസ്റ്റിനോടു ചേര്‍ന്ന പ്രദേശമായതിനാല്‍ എല്ലാ സമയത്തും ആനകള്‍ നാട്ടിലേക്കിറങ്ങുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. തോട്ടങ്ങളില്‍ ഇറങ്ങുന്ന ആനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതും പതിവായി. കഴിഞ്ഞദിവസം പ്രദേശത്തെ ഈന്തന്‍ ആലി, ചാത്തോത്ത് അമ്മദ് ഹാജി, മാമ്പറ്റ ബാപ്പുട്ടി, മുക്രി അഹമ്മദ് എന്നിവരുടെ തോട്ടങ്ങളിലിറങ്ങിയ ആനകള്‍ കവുങ്ങ്, തെങ്ങ്, കാപ്പി, കുരുമുളക്, വാഴ തുടങ്ങിയവ വ്യാപകമായി നശിപ്പിച്ചു. ആനകളെ ഭയന്ന് കുരുമുളക്, കാപ്പി വിളവെടുപ്പ് പോലും നടക്കുന്നില്ല. കുട്ടികള്‍ സ്കൂളില്‍ പോകുന്ന റോഡിലടക്കം ആനശല്യമാണ്. വീടുകള്‍ക്കും നാശനഷ്ടമുണ്ടാക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാട്ടാന തോട്ടങ്ങളിലിറങ്ങുന്നതിന് ശാശ്വത പരിഹാരമുണ്ടാകണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.