മാനന്തവാടി: തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ഡി.സി.സി ജന. സെക്രട്ടറി പി.വി. ജോണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി നടപടിയുമായി ബന്ധപ്പെട്ട് കുടുംബത്തിനുണ്ടായിട്ടുള്ള അതൃപ്തി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാവിലെ പത്തുമണിയോടെ ജോണിന്‍െറ വീട്ടിലത്തെിയ മുഖ്യമന്ത്രി ഭാര്യ മറിയാമ്മ, മകന്‍ വര്‍ഗീസ് പി. ജോണ്‍, മറ്റു കുടുംബാംഗങ്ങള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്ത സംഭവം ദു$ഖകരമാണ്. സംഭവമുണ്ടായ ഉടന്‍ ഫോണിലൂടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു. നിയമസഭ ആയതിനാലാണ് സന്ദര്‍ശിക്കാന്‍ വൈകിയത്. ആത്മഹത്യാ കുറിപ്പിലെ നടപടിയില്‍ കുടുംബം അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ കമീഷന്‍ ചെയര്‍മാന്‍ കെ.പി.സി.സി സെക്രട്ടറി പി.എം. സുരേഷ്ബാബുവുമായി വിശദമായി സംസാരിക്കും. തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ച് പ്രശ്നപരിഹാരമുണ്ടാകും. ആത്മഹത്യ ാ കുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഡി.സി.സി സെക്രട്ടറി സില്‍വി തോമസ്, മറ്റ് മണ്ഡലം നേതാക്കളായ വി.കെ. ജോസ്, ജോസ് കൂമ്പുക്കന്‍, ലേഖ രാജീവന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍, കത്തില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസിനെതിരെ നടപടിയുണ്ടാകാത്തതില്‍ കുടുംബം അതൃപ്തിയിലായിരുന്നു. മന്ത്രി പി.കെ. ജയലക്ഷ്മി, കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥന്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി.വി. ബാലചന്ദ്രന്‍, എന്‍.ഡി. അപ്പച്ചന്‍, മറ്റു നേതാക്കളായ അഡ്വ. ശ്രീകാന്ത് പട്ടയന്‍, ഗോകുല്‍ദാസ് കോട്ടയില്‍, പി.പി. ആലി, എ.പി. ശ്രീകുമാര്‍, പി.കെ. കുഞ്ഞിമൊയ്തീന്‍, അച്ചപ്പന്‍ കുറ്റിയോട്ടില്‍, ടി.എ. റെജി എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.