നമസ്കാരത്തിനിടെ പള്ളിയില്‍ കയറി മോഷണം

കല്‍പറ്റ: പള്ളിയില്‍ കയറിയ മോഷ്ടാവ് സ്ത്രീകളുടെ നമസ്കാര മുറിയില്‍ നിന്ന് മൊബൈല്‍ ഫോണുകളും പണവും മോഷ്ടിച്ചു. കല്‍പറ്റ മസ്ജിദ് മുബാറക്കില്‍ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെയായിരുന്നു സംഭവം. നമസ്കാരം നടന്നുകൊണ്ടിരിക്കെ സ്ത്രീകളുടെ നമസ്കാര മുറിയില്‍ കയറി ഹാന്‍ഡ്ബാഗ് മോഷ്ടിക്കുകയായിരുന്നു. ഇതിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും രണ്ടായിരത്തോളം രൂപയുമാണ് കവര്‍ന്നത്. പിന്നീട് ഹാന്‍ഡ്ബാഗ് പള്ളിക്ക് സമീപം റോഡില്‍ ഉപേക്ഷിച്ചു. മോഷണം നടത്തിയ ശേഷം മുറിയുടെ വാതില്‍ പൂട്ടിയാണ് കടന്നുകളഞ്ഞത്. കല്‍പറ്റ പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച ജുമുഅക്കിടെ പള്ളികളില്‍ മോഷണം നടത്തുന്നത് നഗരത്തില്‍ പതിവായി മാറിയിരിക്കുകയാണ്. ടൗണിലെ സലഫി മസ്ജിദിലും കഴിഞ്ഞയാഴ്ച സ്ത്രീകളുടെ നമസ്കാര മുറിയില്‍ കയറിയ മോഷ്ടാവ് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തിരുന്നു. പള്ളികളില്‍ ചെരിപ്പ് മോഷണം നടത്തുന്ന സംഘവും സജീവമാണ്. നിരവധിയാളുകളുടെ ചെരിപ്പ് നഷ്ടപ്പെടുന്നത് വെള്ളിയാഴ്ചകളില്‍ പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.