സുല്‍ത്താന്‍ ബത്തേരി: ബസുകളുടെയും സ്പെയര്‍ പാര്‍ട്ടുകളുടെയും ജീവനക്കാരുടെയും പരിമിതികള്‍ക്ക് നടുവിലും കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളടങ്ങുന്ന വടക്കന്‍ മേഖലയില്‍ സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോ വരുമാനത്തിലും സര്‍വിസിനും മുന്‍പന്തിയില്‍. രണ്ട് ജനുറം ബസടക്കം 99 ബസുകളാണ് ബത്തേരി ഡിപ്പോയിലുള്ളത്. 94 ഷെഡ്യൂളുകള്‍ നടക്കുന്നുണ്ട്. ഡീലക്സ്-3, എക്സ്പ്രസ്-1, സൂപ്പര്‍ ഫാസ്റ്റ്-19, ഫാസ്റ്റ് പാസഞ്ചര്‍-9, ഓര്‍ഡിനറി സര്‍വിസുകള്‍-65 എന്നിങ്ങനെയാണ് ബസുകളുടെ എണ്ണം. 74 ഓര്‍ഡിനറി സര്‍വിസുകളയക്കാന്‍ ആകെ 65 ബസുകള്‍ മാത്രമാണുള്ളത്. ഇതുകാരണം പലപ്പോഴും സര്‍വിസ് കാന്‍സലേഷന്‍ ഉണ്ടാവുന്നു. 55 കണ്ടക്ടര്‍മാരുടെയും 37 ഡ്രൈവര്‍മാരുടെയും കുറവ് ഡിപ്പോയിലുണ്ട്. ഈ പരിമിതികള്‍ക്ക് നടുവില്‍നിന്നുകൊണ്ടാണ് വടക്കന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഡിപ്പോയില്‍ ലഭിക്കുന്നത്. ശരാശരി പത്തുലക്ഷം രൂപയുടെ വരുമാനമാണ് ഡിപ്പോയില്‍ ലഭിക്കുന്നത്. സര്‍വിസ് ഓപറേഷന്‍െറ കാര്യത്തിലും മറ്റു ഡിപ്പോകളെക്കാള്‍ ബത്തേരി ഏറെ മുന്നിലാണ്. 97 ബസുകള്‍ ഉപയോഗപ്പെടുത്തി ശരാശരി 82 സര്‍വിസുകള്‍ ദിനംപ്രതി അയക്കുന്നുണ്ട്. ആവശ്യത്തിന് ബസുകളും ജീവനക്കാരുമുണ്ടെങ്കില്‍ പ്രതിദിനം രണ്ടു ലക്ഷം രൂപയുടെ അധിക വരുമാനം ഡിപ്പോക്ക് ലഭിക്കും. ആകെയുള്ള 65 ഓര്‍ഡിനറി ബസുകളില്‍ 40ഉം പത്തുവര്‍ഷം പിന്നിട്ടവയാണ്. അതിനാല്‍തന്നെ, പല ബസുകളും പാതിവഴികളില്‍ കുടുങ്ങുന്നതും പതിവാണ്. പക്ഷപാതിത്വങ്ങള്‍ക്കതീതമായി ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും കൂട്ടായ മുന്നേറ്റമാണ് ഡിപ്പോയെ മുന്നിലത്തെിച്ചിട്ടുള്ളതെന്ന് എ.പി.ഒ ശിവശവങ്കരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.