സുല്‍ത്താന്‍ ബത്തേരി: ഭരണഘടനാനുസൃതമായി പ്രത്യേക പരിഗണനയര്‍ഹിക്കുന്ന പ്രാക്തന ഗോത്രവിഭാഗമായ കാട്ടുനായ്ക്ക സമൂഹത്തിന്‍െറ പേരില്‍ കോടികള്‍ എഴുതിത്തള്ളുന്ന നാട്ടില്‍ ഒറ്റമുറിക്കുടിലില്‍ ഒമ്പതംഗ കുടുംബം ജീവിക്കുന്നു. നൂല്‍പുഴ ഗ്രാമപഞ്ചായത്തിലെ മുത്തങ്ങക്കടുത്ത രാംപള്ളി കാട്ടുനായ്ക്ക കോളനിയിലെ മാരനും കുടുംബത്തിനുമാണ് ഈ ദുര്യോഗം. ഭാര്യ സുശീലയും രണ്ടു മുതല്‍ 12 വയസ്സു വരെയുള്ള ഏഴു മക്കളുമാണ് ഒറ്റമുറിക്കുള്ളില്‍ ഞെരുങ്ങിക്കഴിയുന്നത്. നേരാംവണ്ണം ഒരു നേരംപോലും പശിയടക്കാന്‍ കഴിയാത്ത കുടുംബത്തിന് ചോര്‍ന്നൊലിക്കാത്ത വീട് ഏറെക്കാലമായുള്ള സ്വപ്നമാണ്. പ്രത്യേക കാട്ടുനായ്ക്ക പാക്കേജിലും ഇന്ദിര ആവാസ് യോജനയിലും അപേക്ഷ നല്‍കി കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സ്പെഷല്‍ പാക്കേജില്‍ വീട് അനുവദിക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി. ഐ.എ.വൈ പദ്ധതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വീട് അനുവദിച്ചതായി അറിയിപ്പ് ലഭിച്ചെങ്കിലും നടന്നില്ല. ഒരു ദിവസം കൂലിപ്പണി മുടങ്ങിയാല്‍ കുടിലില്‍ കുട്ടികള്‍ പട്ടിണിയിലാവും. അതുകൊണ്ടുതന്നെ ഓഫിസുകള്‍ കയറിയിറങ്ങാനും ഇദ്യോഗസ്ഥരെ കാണാനും ‘കൈമടക്ക്’ കൊടുക്കാനും മാരന് കഴിയില്ല. കൊടും കാട്ടിനുള്ളിലാണ് രാംപള്ളി ഗ്രാമം. രാവും പകലും കൂരിരുട്ട് കൂട്ടാവുന്ന കോളനിയില്‍ വൈദ്യുതിയത്തെുമെന്നറിഞ്ഞപ്പോള്‍ മാരന്‍ കടം വാങ്ങിയാണ് കുടിലില്‍ വയറിങ് നടത്തിയത്. പരിസരത്തൊക്കെ വൈദ്യുതിയത്തെിയെങ്കിലും മാരന്‍െറ കുടിലില്‍ വൈദ്യുതിയുമില്ല. വല്ലപ്പോഴുമൊക്കെയേ പണിയുണ്ടാവൂ. വന്‍ മരങ്ങളിലെ തേനും പൂപ്പലും മറ്റു വനവിഭവങ്ങളുമാണ് പലപ്പോഴും വരുമാന മാര്‍ഗം. മുത്തങ്ങപ്പുഴയിലെ വെള്ളവും കാട്ടുകിഴങ്ങുകളും ജീവന്‍ നിലനിര്‍ത്താന്‍ അനുഗ്രഹമാവുമ്പോഴും മാരന് ഒറ്റ ആഗ്രഹമേയുള്ളൂ. കണ്ണടക്കുന്നതിനുമുമ്പ് മഴ നനയാതെ കയറിക്കിടക്കാന്‍ ഒരു കൊച്ചുവീട്. വയനാടന്‍ ചെട്ടിമാരും ആദിവാസികളുമടക്കം അമ്പതോളം കുടുംബങ്ങളാണ് രാംപള്ളിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.